സർവേശ്വരാ, എത്രയാണ് എന്റെ ശത്രുക്കൾ, എത്ര പേരാണ് എനിക്കെതിരെ അണിനിരക്കുന്നത്? “ദൈവം അവനെ കൈവിട്ടിരിക്കുന്നു” എന്ന് അവർ പരിഹസിക്കുന്നു. പരമനാഥാ, അവിടുന്നാണ് എന്റെ പരിച; ധൈര്യവും ശക്തിയും പകർന്ന് അവിടുന്ന് എനിക്കു ജയമരുളുന്നു. സർവേശ്വരനോടു ഞാൻ നിലവിളിക്കുമ്പോൾ, വിശുദ്ധഗിരിയിൽനിന്ന് അവിടുന്ന് എനിക്ക് ഉത്തരമരുളുന്നു. രാത്രിയിൽ ഞാൻ ശാന്തനായി ഉറങ്ങുന്നു. വീണ്ടും ഉണർന്നെഴുന്നേല്‌ക്കുന്നു. അവിടുത്തെ കരങ്ങളിൽ ഞാൻ സുരക്ഷിതനാണല്ലോ. എന്നെ വലയം ചെയ്യുന്ന ബഹുസഹസ്രം ശത്രുക്കളെ ഞാൻ ഭയപ്പെടുകയില്ല. പരമനാഥാ, എന്നെ സഹായിക്കാൻ എഴുന്നേല്‌ക്കണമേ, എന്റെ ദൈവമേ, എന്നെ രക്ഷിക്കണമേ. എന്റെ ശത്രുക്കളെ ശിക്ഷിച്ച് അവരെ നിർവീര്യരാക്കാൻ അവിടുന്നു ശക്തനല്ലോ. സർവേശ്വരനാണു വിമോചകൻ, അവിടുത്തെ ജനത്തിന്റെമേൽ അനുഗ്രഹം ചൊരിയണമേ.
SAM 3 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: SAM 3:1-8
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ