SAM 28:1-7

SAM 28:1-7 MALCLBSI

സർവേശ്വരാ, ഞാനങ്ങയെ വിളിച്ചപേക്ഷിക്കുന്നു; എന്റെ അഭയശിലയായ അങ്ങ് എന്റെ നിലവിളി കേൾക്കണമേ; അങ്ങ് ഉത്തരമരുളാതിരുന്നാൽ ഞാൻ പാതാളത്തിൽ പതിച്ചവരെപ്പോലെയാകും. ഞാൻ അവിടുത്തെ അതിവിശുദ്ധമന്ദിരത്തിലേക്ക്, കൈ നീട്ടി സഹായത്തിനായി പ്രാർഥിക്കുമ്പോൾ, എന്റെ യാചന കേൾക്കണമേ. ദുഷ്കർമികളോടൊപ്പം എന്നെ വലിച്ചിഴയ്‍ക്കരുതേ, അയൽക്കാരോട് അവർ സ്നേഹഭാവത്തിൽ കുശലം അന്വേഷിക്കുന്നു. എന്നാൽ അവരുടെ ഹൃദയത്തിൽ വിദ്വേഷം കുടികൊള്ളുന്നു. അവരുടെ പ്രവൃത്തികൾക്കും അവർ ചെയ്ത ദുഷ്ടതയ്‍ക്കും തക്കവിധം അവരെ ശിക്ഷിക്കണമേ; അവർക്ക് അവർ അർഹിക്കുന്ന ശിക്ഷ നല്‌കിയാലും. സർവേശ്വരന്റെ പ്രവൃത്തികളെയും അവിടുത്തെ കരങ്ങൾ സൃഷ്‍ടിച്ചവയെയും അവർ വിലപ്പെട്ടതായി കാണുന്നില്ല. അതുകൊണ്ട് അവിടുന്ന് അവരെ തകർക്കും. അവരെ വീണ്ടും ഉദ്ധരിക്കുകയില്ല. സർവേശ്വരൻ വാഴ്ത്തപ്പെടട്ടെ; അവിടുന്ന് എന്റെ നിലവിളി കേട്ടുവല്ലോ. സർവേശ്വരൻ എന്റെ ബലവും പരിചയുമാണ്; ഞാൻ അവിടുത്തെ ആശ്രയിച്ചു; അവിടുന്നെന്നെ സഹായിച്ചു; അതുകൊണ്ട് എന്റെ ഹൃദയം ആനന്ദിക്കുന്നു. ഞാൻ കീർത്തനം പാടി അവിടുത്തേക്കു സ്തോത്രം അർപ്പിക്കുന്നു.

SAM 28 വായിക്കുക