സർവേശ്വരാ, ഞാൻ വിളിക്കുമ്പോൾ കേൾക്കണമേ; എന്നോടു കനിവുണ്ടായി ഉത്തരമരുളണമേ. ‘എങ്കലേക്കു തിരിയുക’ എന്ന അവിടുത്തെ കല്പന, എന്നോടുള്ളതെന്ന് എന്റെ ഹൃദയം പറഞ്ഞു; പരമനാഥാ, ഞാൻ അവിടുത്തെ തിരുമുഖം അന്വേഷിക്കുന്നു. അവിടുത്തെ മുഖം എന്നിൽനിന്നു മറയ്‍ക്കരുതേ; രോഷം പൂണ്ട് ഈ ദാസനെ തള്ളിക്കളയരുതേ; അവിടുന്നാണല്ലോ എനിക്കു തുണ; എന്റെ രക്ഷകനായ ദൈവമേ, എന്നെ ഉപേക്ഷിക്കരുതേ; എന്നെ തള്ളിക്കളയരുതേ. അപ്പനും അമ്മയും എന്നെ കൈവിട്ടാലും അവിടുന്ന് എന്നെ കൈവിടുകയില്ല. പരമനാഥാ, അവിടുത്തെ വഴി എനിക്കുപദേശിച്ചു തരണമേ; നേർവഴിയിലൂടെ എന്നെ നയിക്കണമേ. എനിക്കു ശത്രുക്കൾ വളരെയാണല്ലോ. എന്റെ വൈരികളുടെ അഭീഷ്ടത്തിന് എന്നെ വിട്ടുകൊടുക്കരുതേ, കള്ളസ്സാക്ഷികൾ എനിക്കെതിരെ ഉയർന്നിരിക്കുന്നു, അവർ ഭീഷണി വമിക്കുന്നു. സർവേശ്വരൻ എത്ര നല്ലവനെന്ന് എന്റെ ആയുസ്സിൽതന്നെ ഞാൻ അനുഭവിച്ചറിയും. സർവേശ്വരനിൽ പ്രത്യാശവച്ച് ധൈര്യമായിരിക്കുക; അതേ, സർവേശ്വരനിൽതന്നെ പ്രത്യാശവയ്‍ക്കുക.
SAM 27 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: SAM 27:7-14
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ