SAM 20

20
രാജാവിന്റെ വിജയത്തിനുവേണ്ടി
ഗായകസംഘനേതാവിന്; ദാവീദിന്റെ ഒരു സങ്കീർത്തനം
1കഷ്ടകാലത്ത് സർവേശ്വരൻ അങ്ങേക്ക് ഉത്തരമരുളട്ടെ;
യാക്കോബിന്റെ ദൈവം അങ്ങയെ സംരക്ഷിക്കട്ടെ.
2അവിടുന്നു വിശുദ്ധമന്ദിരത്തിൽനിന്ന്
അങ്ങേക്കു സഹായം അയയ്‍ക്കട്ടെ,
അവിടുന്നു സീയോനിൽനിന്ന് അങ്ങേക്കു തുണയരുളട്ടെ.
3അങ്ങയുടെ എല്ലാ വഴിപാടുകളും സർവേശ്വരൻ സ്വീകരിക്കട്ടെ.
അങ്ങയുടെ ഹോമയാഗങ്ങളിൽ അവിടുന്നു പ്രസാദിക്കട്ടെ.
4അങ്ങയുടെ അഭിലാഷം അവിടുന്നു നിറവേറ്റട്ടെ,
അങ്ങയുടെ ഉദ്യമങ്ങളെല്ലാം സഫലമാക്കട്ടെ;
5അങ്ങയുടെ വിജയത്തിൽ ഞങ്ങൾ ആർപ്പുവിളിക്കും,
ഞങ്ങളുടെ ദൈവത്തിന്റെ നാമത്തിൽ
ഞങ്ങൾ വിജയക്കൊടി ഉയർത്തും.
സർവേശ്വരൻ അങ്ങയുടെ അപേക്ഷകളെല്ലാം നിറവേറ്റട്ടെ.
6സർവേശ്വരൻ തന്റെ അഭിഷിക്തനായ രാജാവിന്
വിജയം നല്‌കുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു;
തന്റെ വിശുദ്ധസ്വർഗത്തിൽനിന്ന് അവിടുന്ന് ഉത്തരമരുളും.
അവിടുത്തെ വലങ്കൈകൊണ്ട് മഹത്തായ വിജയം നല്‌കും.
7ചിലർ കുതിരകളിലും മറ്റു ചിലർ രഥങ്ങളിലും അഹങ്കരിക്കുന്നു;
എന്നാൽ ഞങ്ങൾ ഞങ്ങളുടെ ദൈവമായ സർവേശ്വരനിൽ അഭിമാനം കൊള്ളുന്നു.
8അവർ തകർന്നുവീഴും,
എന്നാൽ ഞങ്ങൾ എഴുന്നേറ്റു ശിരസ്സുയർത്തി നില്‌ക്കും.
9പരമനാഥാ, രാജാവിനു വിജയം നല്‌കണമേ;
ഞങ്ങൾ വിളിച്ചപേക്ഷിക്കുമ്പോൾ ഉത്തരമരുളണമേ.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

SAM 20: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക

നിങ്ങളുടെ അനുഭവം വ്യക്തിപരമാക്കാൻ യൂവേർഷൻ കുക്കികൾ ഉപയോഗിക്കുന്നു. ഞങ്ങളുടെ വെബ്‌സൈറ്റ് ഉപയോഗിക്കുന്നതിലൂടെ, ഞങ്ങളുടെ കുക്കികളുടെ ഉപയോഗം ഞങ്ങളുടെ സ്വകാര്യതാ നയം-ത്തിൽ വിവരിച്ചിരിക്കുന്നതുപോലെ നിങ്ങൾ അംഗീകരിക്കുന്നു