എന്റെ ശത്രുക്കളെ ഞാൻ പിന്തുടർന്നു പിടിച്ചു; അവരെ നശിപ്പിക്കുവോളം ഞാൻ പിന്തിരിഞ്ഞില്ല. എഴുന്നേല്‌ക്കാത്തവിധം അവരെ ഞാൻ തകർത്തു; അവർ എന്റെ കാൽക്കീഴിൽ അമർന്നു. യുദ്ധത്തിനായി ബലംകൊണ്ട് അവിടുന്ന് എന്റെ അര മുറുക്കി; വൈരികളുടെമേൽ എനിക്കു വിജയം നല്‌കി. എന്റെ ശത്രുക്കളെ അവിടുന്ന് പലായനം ചെയ്യിച്ചു, എന്നെ പകച്ചവരെ ഞാൻ നശിപ്പിച്ചു. അവർ സഹായത്തിനുവേണ്ടി നിലവിളിച്ചു, എന്നാൽ വിടുവിക്കാൻ ആരും ഉണ്ടായിരുന്നില്ല. അവർ സർവേശ്വരനോടു നിലവിളിച്ചു; എന്നാൽ അവിടുന്ന് ഉത്തരമരുളിയില്ല. കാറ്റിൽ പാറുന്ന ധൂളിപോലെ ഞാൻ അവരെ തകർത്തു; വഴിയിലെ ചെളിപോലെ ഞാൻ അവരെ കോരിക്കളഞ്ഞു. ജനത്തിന്റെ പ്രക്ഷോഭത്തിൽനിന്ന് അങ്ങ് എന്നെ രക്ഷിച്ചു. അവിടുന്ന് എന്നെ ജനതകളുടെ അധിപതിയാക്കി; എനിക്ക് അപരിചിതരായിരുന്ന ജനം എന്നെ സേവിച്ചു. എന്നെക്കുറിച്ചു കേട്ട മാത്രയിൽ അവർ എന്നെ നിരസിച്ചു; അന്യജനതകൾ എന്നോടു യാചിച്ചു. അവരുടെ ധൈര്യം ചോർന്നുപോയി, കോട്ടകളിൽനിന്ന് അവർ വിറച്ചുകൊണ്ട് ഇറങ്ങിവന്നു. സർവേശ്വരൻ ജീവിക്കുന്നു; എന്റെ അഭയശില വാഴ്ത്തപ്പെടട്ടെ. എനിക്കു രക്ഷ നല്‌കുന്ന ദൈവം സ്തുതിക്കപ്പെടട്ടെ. എന്റെ ശത്രുക്കളുടെമേൽ ദൈവം എനിക്കു വിജയം നല്‌കി, ജനതകളെ അവിടുന്ന് എനിക്കു കീഴ്പെടുത്തി. എന്റെ ശത്രുക്കളിൽനിന്ന് അവിടുന്ന് എന്നെ വിടുവിച്ചു; വൈരികളുടെമേൽ എനിക്കു വിജയം നല്‌കി, അക്രമികളിൽനിന്ന് എന്നെ രക്ഷിച്ചു. അതുകൊണ്ട് സർവേശ്വരാ, അന്യജനതകളുടെ മധ്യേ ഞാൻ അവിടുത്തെ പ്രകീർത്തിക്കും. അവിടുത്തെ ഞാൻ വാഴ്ത്തിപ്പാടും. അവിടുന്നു തിരഞ്ഞെടുത്ത രാജാവിന് അങ്ങ് വൻവിജയങ്ങൾ നല്‌കുന്നു. തന്റെ അഭിഷിക്തനോടു സുസ്ഥിരസ്നേഹം കാട്ടുന്നു. ദാവീദിനോടും അവന്റെ സന്തതികളോടും തന്നെ.
SAM 18 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: SAM 18:37-50
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ