SAM 15

15
ദൈവം ആവശ്യപ്പെടുന്നത്
ദാവീദിന്റെ ഒരു സങ്കീർത്തനം
1സർവേശ്വരാ, അവിടുത്തെ കൂടാരത്തിൽ ആർ പാർക്കും?
അവിടുത്തെ വിശുദ്ധപർവതത്തിൽ ആർ വസിക്കും?
2നിഷ്കളങ്കനായി നടക്കുകയും
നീതിനിഷ്ഠയോടെ ജീവിക്കുകയും
ഹൃദയപരമാർഥതയോടെ സത്യം പറയുകയും ചെയ്യുന്നവൻ.
3പരദൂഷണം പറയുകയോ,
സ്നേഹിതനെ ദ്രോഹിക്കുകയോ,
അയൽക്കാരനെ അപമാനിക്കുകയോ ചെയ്യാത്തവൻ.
4ദുർവൃത്തനെ നിന്ദ്യനായി കരുതുകയും
ദൈവഭക്തനെ ആദരിക്കുകയും
എന്തു നഷ്ടം വന്നാലും വാക്കു
പാലിക്കുകയും ചെയ്യുന്നവൻ.
5അഗതിയോടു പലിശ ഈടാക്കുകയോ,
നിരപരാധിക്കെതിരെ കൈക്കൂലി
വാങ്ങുകയോ ചെയ്യാത്തവൻ.
ഇങ്ങനെയുള്ളവൻ എന്നും സുരക്ഷിതനായിരിക്കും.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

SAM 15: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക