പ്രഭുക്കന്മാരിൽ ആശ്രയം വയ്‍ക്കരുത്; മനുഷ്യരിൽ ശരണപ്പെടരുത്; അവർക്ക് സഹായിക്കാൻ കഴിയുകയില്ല. ശ്വാസം പോകുമ്പോൾ അവർ മണ്ണിലേക്കു മടങ്ങുന്നു. അതോടെ അവരുടെ പദ്ധതികളും ഇല്ലാതാകുന്നു. യാക്കോബിന്റെ ദൈവം തുണയായിട്ടുള്ളവൻ, തന്റെ ദൈവമായ സർവേശ്വരനിൽ പ്രത്യാശ വയ്‍ക്കുന്നവൻ, അനുഗൃഹീതൻ. അവിടുന്നാണ് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും സൃഷ്‍ടിച്ചത്. അവിടുന്ന് എന്നേക്കും വിശ്വസ്തത പാലിക്കുന്നു. അവിടുന്നു പീഡിതർക്ക് നീതി നടത്തിക്കൊടുക്കുന്നു. വിശക്കുന്നവർക്ക് ആഹാരം നല്‌കുന്നു. സർവേശ്വരൻ ബദ്ധരെ മോചിപ്പിക്കുന്നു. സർവേശ്വരൻ അന്ധർക്കു കാഴ്ച നല്‌കുന്നു. അവിടുന്നു കൂനുള്ളവരെ നേരെ നില്‌ക്കുമാറാക്കുന്നു, നീതിമാന്മാരെ സ്നേഹിക്കുന്നു. സർവേശ്വരൻ പരദേശികളെ പരിപാലിക്കുന്നു. അനാഥരെയും വിധവകളെയും അവിടുന്നു സംരക്ഷിക്കുന്നു. എന്നാൽ അവിടുന്നു ദുഷ്ടന്മാരുടെ വഴികളെ നാശത്തിലേക്കു നയിക്കുന്നു.
SAM 146 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: SAM 146:3-9
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ