ഞാൻ അവിടുത്തെ വിശുദ്ധമന്ദിരത്തിലേക്കു നോക്കി നമസ്കരിക്കുന്നു. അവിടുത്തെ അചഞ്ചലസ്നേഹവും വിശ്വസ്തതയും നിമിത്തം, ഞാൻ അങ്ങേക്കു സ്തോത്രം അർപ്പിക്കുന്നു. അങ്ങയുടെ നാമവും വാഗ്ദാനങ്ങളും സമുന്നതമാണ്. ഞാൻ വിളിച്ചപേക്ഷിച്ച നാളിൽ അവിടുന്ന് എനിക്കുത്തരമരുളി. ശക്തി പകർന്ന് അവിടുന്ന് എന്നെ ബലപ്പെടുത്തിയിരിക്കുന്നു. സർവേശ്വരാ, ഭൂമിയിലെ സകല രാജാക്കന്മാരും അങ്ങയുടെ വാക്കുകൾ കേട്ട്, അങ്ങേക്കു സ്തോത്രം അർപ്പിക്കും. സർവേശ്വരന്റെ പ്രവൃത്തികളെക്കുറിച്ചു അവർ പാടും, അവിടുത്തെ മഹത്ത്വം വലിയതാണല്ലോ. സർവേശ്വരൻ അത്യുന്നതനെങ്കിലും എളിയവരെ കടാക്ഷിക്കുന്നു. അഹങ്കാരികളെ അവിടുന്ന് അകലെ നിന്നുതന്നെ അറിയുന്നു. കഷ്ടതകളിലൂടെ പോകേണ്ടിവന്നാലും അവിടുന്ന് എന്നെ സംരക്ഷിക്കുന്നു. എന്റെ ശത്രുക്കളുടെ ക്രോധത്തെ അവിടുന്നു പ്രതിരോധിക്കുന്നു. അവിടുന്നു വലങ്കൈ നീട്ടി എന്നെ രക്ഷിക്കുന്നു. എന്നെക്കുറിച്ചുള്ള തിരുഹിതം അവിടുന്നു നിറവേറ്റും. പരമനാഥാ, അവിടുത്തെ സ്നേഹം ശാശ്വതമാണ്. തൃക്കരങ്ങളുടെ സൃഷ്‍ടിയെ ഉപേക്ഷിക്കരുതേ.
SAM 138 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: SAM 138:2-8
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ