നിന്റെ കാൽ വഴുതുവാൻ അവിടുന്ന് അനുവദിക്കയില്ല. നിന്റെ സംരക്ഷകൻ സദാ ജാഗരൂകനാണ്. ഇസ്രായേലിന്റെ പരിപാലകൻ ഉറങ്ങാതെ ഉണർന്നിരിക്കുന്നു. സർവേശ്വരനാണ് നിന്റെ പരിപാലകൻ. നിനക്കു തണലേകാൻ അവിടുന്നു നിന്റെ വലത്തുഭാഗത്തുണ്ട്. പകൽ സൂര്യനോ രാത്രി ചന്ദ്രനോ നിന്നെ ബാധിക്കയില്ല. സർവ തിന്മകളിൽനിന്നും അവിടുന്നു നിന്നെ സംരക്ഷിക്കും. അവിടുന്നു നിന്റെ ജീവനെ കാത്തുകൊള്ളും. ഇനിമേൽ എന്നും സർവേശ്വരൻ നിന്നെ എല്ലാ ജീവിതവ്യാപാരങ്ങളിലും പരിപാലിക്കും.
SAM 121 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: SAM 121:3-8
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ