സർവേശ്വരനു സ്തോത്രം അർപ്പിക്കുവിൻ! അവിടുന്നു നല്ലവനല്ലോ! അവിടുത്തെ അചഞ്ചലസ്നേഹം എന്നേക്കും നിലനില്‌ക്കുന്നു. അവിടുത്തെ അചഞ്ചലസ്നേഹം ശാശ്വതമാണെന്ന് ഇസ്രായേൽജനം പറയട്ടെ. അവിടുത്തെ അചഞ്ചലസ്നേഹം ശാശ്വതമെന്ന് അഹരോൻവംശജർ പറയട്ടെ. അവിടുത്തെ അചഞ്ചലസ്നേഹം ശാശ്വതമെന്ന് സർവേശ്വരന്റെ ഭക്തന്മാർ പറയട്ടെ. എന്റെ കഷ്ടതയിൽ ഞാൻ സർവേശ്വരനെ വിളിച്ചപേക്ഷിച്ചു, അവിടുന്ന് എനിക്കുത്തരമരുളി, എന്നെ വിടുവിച്ചു. സർവേശ്വരൻ എന്റെ കൂടെയുണ്ട്, ഞാൻ ഭയപ്പെടുകയില്ല. മനുഷ്യന് എന്നോട് എന്തു ചെയ്യാൻ കഴിയും? എന്നെ സഹായിക്കാൻ സർവേശ്വരൻ എന്റെ കൂടെയുണ്ട്. എന്റെ ശത്രുക്കളുടെ പതനം ഞാൻ കാണും.
SAM 118 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: SAM 118:1-7
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ