സർവേശ്വരനു സ്തോത്രം അർപ്പിക്കുവിൻ, അവിടുന്നു നല്ലവനല്ലോ. അവിടുത്തെ സുസ്ഥിരസ്നേഹം ശാശ്വതമാണെന്ന് അവിടുന്നു വീണ്ടെടുത്തവർ പറയട്ടെ. സർവേശ്വരൻ ശത്രുക്കളിൽനിന്നു വിടുവിച്ച്, കിഴക്കും പടിഞ്ഞാറും വടക്കും തെക്കുമുള്ള ദേശങ്ങളിൽനിന്ന്, മടക്കിക്കൊണ്ടു വന്നവർ തന്നെ ഇങ്ങനെ പറയട്ടെ. പാർക്കാൻ പട്ടണം കാണാതെ അവരിൽ ചിലർ മരുഭൂമിയിൽ അലഞ്ഞു നടന്നു. വിശന്നും ദാഹിച്ചും അവർ തളർന്നു. അവർ ആശയറ്റവരായി. അവർ തങ്ങളുടെ കഷ്ടതയിൽ സർവേശ്വരനോടു നിലവിളിച്ചു. അവരുടെ യാതനകളിൽനിന്ന് അവിടുന്ന് അവരെ രക്ഷിച്ചു. വാസയോഗ്യമായ പട്ടണത്തിലെത്തുന്നതുവരെ അവിടുന്ന് അവർക്ക് നേർവഴി കാട്ടി. സർവേശ്വരന്റെ അചഞ്ചലസ്നേഹത്തിനായും അവിടുന്നു മനുഷ്യർക്കുവേണ്ടി ചെയ്ത അദ്ഭുതപ്രവൃത്തികൾക്കായും അവിടുത്തേക്കു സ്തോത്രം അർപ്പിക്കുവിൻ; അവിടുന്നു ദാഹാർത്തനു തൃപ്തി വരുത്തുന്നു. വിശന്നിരിക്കുന്നവനു വിശിഷ്ടഭോജ്യങ്ങൾ നല്‌കി സംതൃപ്തനാക്കുന്നു.
SAM 107 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: SAM 107:1-9
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ