SAM 101

101
രാജാവിന്റെ പ്രതിജ്ഞ
ദാവീദിന്റെ സങ്കീർത്തനം
1ഞാൻ കരുണയെയും നീതിയെയും കുറിച്ചു പാടും,
സർവേശ്വരാ, ഞാൻ അങ്ങേക്കു കീർത്തനം പാടും.
2ഞാൻ നിഷ്കളങ്കമാർഗത്തിൽ നടക്കും;
എപ്പോഴാണ് അവിടുന്ന് എന്റെ അടുക്കൽ വരിക?
ഞാൻ എന്റെ ഭവനത്തിൽ പരമാർഥഹൃദയത്തോടെ ജീവിക്കും.
3നിന്ദ്യമായതൊന്നും, ഹീനമായ യാതൊന്നും തന്നെ, എന്നെ വശീകരിക്കുകയില്ല.
വഴിപിഴച്ചവരുടെ പ്രവൃത്തികളെ ഞാൻ വെറുക്കുന്നു.
ഞാനതിൽ പങ്കു ചേരുകയില്ല.
4വക്രതയെ ഞാൻ അകറ്റിനിർത്തും,
തിന്മയോട് എനിക്കു ബന്ധമില്ല.
5അയൽക്കാരനെതിരെ ഏഷണി
പറയുന്നവനെ ഞാൻ നശിപ്പിക്കും.
ഗർവും അഹംഭാവവും ഉള്ളവനെ ഞാൻ പൊറുപ്പിക്കുകയില്ല.
6ദേശത്തെ വിശ്വസ്തരെ ഞാൻ ആദരിക്കും;
അവർ എന്നോടൊത്തു വസിക്കും.
നിഷ്കളങ്കർ എന്റെ സേവകരായിരിക്കും.
7ഒരു വഞ്ചകനും എന്റെ ഭവനത്തിൽ പാർക്കുകയില്ല.
വ്യാജം പറയുന്നവനെ ഞാൻ എന്റെ മുമ്പിൽ നിന്ന് ഓടിക്കും.
8ദേശത്തുള്ള ദുഷ്ടരെ ഞാൻ ദിനംപ്രതി നശിപ്പിക്കും.
സർവേശ്വരന്റെ നഗരത്തിൽനിന്നു ഞാൻ ദുഷ്കർമികളെ നിർമ്മാർജനം ചെയ്യും.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

SAM 101: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക