THUFINGTE 8:27-32

THUFINGTE 8:27-32 MALCLBSI

അവിടുന്ന് ആകാശത്തെ സ്ഥാപിച്ചപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു. അവിടുന്ന് ആഴിയുടെ മീതെ ചക്രവാളം വരച്ചപ്പോഴും ഉയരത്തിൽ മേഘങ്ങളെ ഉറപ്പിച്ചപ്പോഴും ആഴിയിൽ ഉറവകൾ തുറന്നപ്പോഴും ജലം തന്റെ ആജ്ഞ ലംഘിക്കാതിരിക്കാൻ അവിടുന്ന് സമുദ്രത്തിന് അതിര് നിശ്ചയിച്ചപ്പോഴും ഭൂമിക്ക് അടിസ്ഥാനം ഇട്ടപ്പോഴും ഒരു വിദഗ്ദ്ധശില്പിയെപ്പോലെ ഞാൻ അവിടുത്തെ സമീപത്തുണ്ടായിരുന്നു. ഞാൻ അവിടുത്തേക്ക് ദിനംതോറും പ്രമോദം നല്‌കി; ഞാൻ തിരുമുമ്പിൽ എപ്പോഴും ആനന്ദിച്ചിരുന്നു. സൃഷ്‍ടികൾ അധിവസിക്കുന്ന അവിടുത്തെ ലോകത്തിൽ ഞാൻ ആനന്ദിക്കുകയും മനുഷ്യജാതിയിൽ സന്തോഷം കണ്ടെത്തുകയും ചെയ്തു. മക്കളേ, ഞാൻ പറയുന്നതു ശ്രദ്ധിക്കുക; എന്റെ വഴികൾ അനുസരിക്കുന്നവർ ഭാഗ്യശാലികൾ.

THUFINGTE 8 വായിക്കുക