THUFINGTE 6:30-35

THUFINGTE 6:30-35 MALCLBSI

വിശന്നുവലഞ്ഞവൻ വിശപ്പ് അടക്കാനായി മോഷ്‍ടിച്ചാലും ആളുകൾ അവനെ നിന്ദിക്കുകയില്ലേ? പിടികൂടപ്പെട്ടാൽ, ഏഴിരട്ടി മടക്കിക്കൊടുക്കണം വീട്ടിലുള്ള സമസ്തവസ്തുക്കളും അതിലേക്കായി അവൻ നല്‌കേണ്ടിവരുമല്ലോ. വ്യഭിചരിക്കുന്നവനു സുബോധമില്ല; അവൻ സ്വയം നശിക്കുന്നു. അവനു പ്രഹരവും അപമാനവും ലഭിക്കും; അവന്റെ അവമതി മാഞ്ഞുപോകുന്നുമില്ല. ജാരശങ്ക ഭർത്താവിനെ കോപാന്ധനാക്കുന്നു; അവൻ പ്രതികാരം ചെയ്യുന്നതിൽ ഇളവുകാട്ടുകയില്ല. ഒരു നഷ്ടപരിഹാരവും അവൻ സ്വീകരിക്കുകയില്ല; എത്ര സമ്മാനം നല്‌കിയാലും അവൻ പ്രീണിതനാവുകയില്ല.

THUFINGTE 6 വായിക്കുക