THUFINGTE 5:3-8

THUFINGTE 5:3-8 MALCLBSI

വ്യഭിചാരിണിയുടെ ചുണ്ടുകൾ തേൻ പൊഴിക്കുന്നു. അവളുടെ മൊഴികൾ എണ്ണയെക്കാൾ മയമുള്ളത്. ഒടുവിൽ അവൾ കാഞ്ഞിരംപോലെ കയ്പും ഇരുവായ്ത്തലയുള്ള വാൾപോലെ മൂർച്ചയുള്ളവളും ആയിരിക്കും. അവളുടെ പാദങ്ങൾ മരണത്തിലേക്ക് ഇറങ്ങുന്നു അവളുടെ കാലടികൾ പാതാളത്തിലേക്കു ചരിക്കുന്നു. ജീവന്റെ മാർഗത്തെ അവൾ അനുഗമിക്കുന്നില്ല; അവളുടെ വഴികൾ പിഴച്ചു പോകുന്നു, അത് അവൾ അറിയുന്നില്ല. മക്കളേ, എന്റെ വാക്കു കേൾക്കുക; എന്റെ വചനങ്ങളിൽനിന്ന് വ്യതിചലിക്കയുമരുത്. ദുർവൃത്തരിൽനിന്ന് അകന്നു മാറുക; അവളുടെ വീട്ടുവാതില്‌ക്കൽ ചെല്ലരുത്.

THUFINGTE 5 വായിക്കുക