THUFINGTE 4:1-6

THUFINGTE 4:1-6 MALCLBSI

മക്കളേ, പിതാവിന്റെ പ്രബോധനം ശ്രദ്ധിക്കുവിൻ, അതു ശ്രദ്ധിച്ചു കേട്ട് വിവേകം നേടുവിൻ. സത്പ്രബോധനങ്ങളാണ് ഞാൻ നിങ്ങൾക്കു നല്‌കുന്നത്; എന്റെ ഉപദേശം നിരസിക്കരുത്. ഇളംപ്രായത്തിൽ മാതാപിതാക്കളുടെ ഏകമകനായിരിക്കെ, പിതാവെന്നെ ഇപ്രകാരം പഠിപ്പിച്ചു. എന്റെ വാക്കുകൾ എപ്പോഴും ഓർക്കുക, എന്റെ കല്പനകൾ പാലിച്ച് നീ ജീവിക്കുക. ജ്ഞാനവും വിവേകവും നേടുക; എന്റെ വാക്കുകൾ മറക്കരുത്; അവയിൽനിന്ന് വ്യതിചലിക്കയുമരുത്. ജ്ഞാനം കൈവിടരുത്, അതു നിന്നെ കാത്തുസൂക്ഷിക്കും. അതിനെ സ്നേഹിക്കുക, അതു നിന്നെ സംരക്ഷിക്കും

THUFINGTE 4 വായിക്കുക