THUFINGTE 26:4-12

THUFINGTE 26:4-12 MALCLBSI

നീ മൂഢനെപ്പോലെ ആകാതിരിക്കാൻ അവന്റെ ഭോഷത്തത്തിനു മറുപടി കൊടുക്കാതിരിക്കുക. ഭോഷന്റെ ഭോഷത്തത്തിന് അർഹിക്കുന്ന മറുപടി പറയുക. അല്ലെങ്കിൽ താൻ ജ്ഞാനിയെന്ന് അവൻ കരുതും. മൂഢന്റെ കൈയിൽ സന്ദേശം കൊടുത്തയയ്‍ക്കുന്നവൻ സ്വന്തം കാലു മുറിച്ചുകളകയും, വിപത്തു ക്ഷണിച്ചു വരുത്തുകയുമാണു ചെയ്യുന്നത്. ഭോഷന്മാരുടെ നാവിലെ സുഭാഷിതങ്ങൾ, മുടന്തന്റെ നിരുപയോഗമായ കാലുകൾ പോലെയാണ്. മൂഢനു ബഹുമതി നല്‌കുന്നവൻ, കവിണയിൽ കല്ലു ബന്ധിക്കുന്നവനെപ്പോലെ ആണ്. ഭോഷന്മാർ ഉപയോഗിക്കുന്ന സുഭാഷിതം മദ്യപന്റെ കൈയിൽ തറച്ച മുള്ളുപോലെയാകുന്നു. വഴിയേ പോകുന്ന വിഡ്ഢിയെയോ മദ്യപനെയോ കൂലിക്കു നിർത്തുന്നവൻ, കാണുന്നവരെയൊക്കെ മുറിവേല്പിക്കുന്ന വില്ലാളിക്കു തുല്യനാണ്. ഛർദിക്കുന്നതു സ്വയം ഭക്ഷിക്കുന്ന നായെപ്പോലെ ഭോഷൻ വിഡ്ഢിത്തം ആവർത്തിക്കുന്നു. ജ്ഞാനിയെന്നു സ്വയം ഭാവിക്കുന്നവനിലും അധികം ഒരു മൂഢനെക്കുറിച്ചു പ്രത്യാശിക്കാൻ വകയുണ്ട്.

THUFINGTE 26 വായിക്കുക