THUFINGTE 24:1-18

THUFINGTE 24:1-18 MALCLBSI

ദുർജനത്തോട് അസൂയപ്പെടരുത്; അവരുടെകൂടെ കഴിയാൻ ആഗ്രഹിക്കുകയും അരുത്. അവർ അക്രമം ആലോചിക്കുന്നു; അരുതാത്തതു സംസാരിക്കുന്നു. ജ്ഞാനംകൊണ്ടു ഭവനം നിർമ്മിക്കപ്പെടുന്നു; വിവേകത്താൽ അത് ഉറപ്പിക്കപ്പെടുന്നു. പരിജ്ഞാനത്താൽ, അമൂല്യവും ഹൃദ്യവുമായ വസ്തുക്കൾകൊണ്ട്, അതിന്റെ മുറികൾ നിറയ്‍ക്കപ്പെടുന്നു. ജ്ഞാനി ബലവാനെക്കാൾ കരുത്തനാകുന്നു. പരിജ്ഞാനമുള്ളവൻ ബലശാലിയെക്കാളും. ജ്ഞാനപൂർവകമായ മാർഗദർശനം ഉണ്ടെങ്കിൽ യുദ്ധം നടത്താം, ഉപദേഷ്ടാക്കൾ വളരെയുള്ളിടത്തു വിജയമുണ്ട്. ജ്ഞാനം ഭോഷന് അപ്രാപ്യമാണ്; നഗരകവാടങ്ങളിൽ വച്ച് അവൻ വായ് തുറക്കുന്നില്ല. തിന്മ ആലോചിക്കുന്നവൻ ദ്രോഹി എന്നു വിളിക്കപ്പെടും. ഭോഷൻ ആലോചിക്കുന്നതെന്തും പാപമാകുന്നു. പരിഹാസിയെ മനുഷ്യൻ വെറുക്കുന്നു. കഷ്ടകാലത്തു കുഴഞ്ഞു പോകുന്നവൻ ദുർബലനത്രെ. കൊലയ്‍ക്കു കൊണ്ടുപോകുന്നവരെ രക്ഷിക്കുക; കാലിടറി വീഴുന്നവരെ കൊലയാളിയുടെ കൈയിൽനിന്നു മോചിപ്പിക്കുക; “ഞാനിത് അറിഞ്ഞില്ല” എന്നു നീ പറഞ്ഞാൽ ഹൃദയം തൂക്കി നോക്കുന്നവൻ സത്യം അറിയാതിരിക്കുമോ? നിന്നെ നിരീക്ഷിക്കുന്നവൻ അതു ഗ്രഹിക്കാതിരിക്കുമോ? അവിടുന്നു പ്രവൃത്തിക്കു തക്ക പ്രതിഫലം അല്ലേ നല്‌കുക? മകനേ, തേൻ കഴിക്കുക; അതു നല്ലതാണല്ലോ; തേൻകട്ട ആസ്വാദ്യകരമാണല്ലോ. ജ്ഞാനവും നിനക്കതുപോലെയാണെന്ന് അറിഞ്ഞുകൊൾക. അതു നേടിയാൽ നിനക്കു നല്ല ഭാവി ഉണ്ടാകും; നിന്റെ പ്രതീക്ഷ തകരുകയില്ല. നീതിനിഷ്ഠന്റെ പാർപ്പിടത്തിന് എതിരെ ദുഷ്ടനെപ്പോലെ നീ പതിയിരിക്കരുത്. അവന്റെ ഭവനം കൈയേറുകയും അരുത്. നീതിമാൻ ഏഴു തവണ വീണാലും വീണ്ടും എഴുന്നേല്‌ക്കും; ദുഷ്ടന്മാരെ അനർഥം നശിപ്പിക്കുന്നു. ശത്രുവിന്റെ പതനത്തിൽ സന്തോഷിക്കരുത്; അവൻ ഇടറുമ്പോൾ നീ ആഹ്ലാദിക്കുകയും അരുത്. അങ്ങനെ ചെയ്താൽ സർവേശ്വരനു നിന്നോട് അപ്രീതി തോന്നുകയും അവനിൽനിന്നു കോപം നീക്കിക്കളയുകയും ചെയ്യും.

THUFINGTE 24 വായിക്കുക