THUFINGTE 2:9-15
THUFINGTE 2:9-15 MALCLBSI
അങ്ങനെ നീതിയും ന്യായവും സത്യസന്ധതയും സന്മാർഗവും നീ അറിയും. നീ ജ്ഞാനം ഉൾക്കൊള്ളും; വിവേകം നിന്നെ സന്തോഷിപ്പിക്കും. വകതിരിവു നിന്നെ കാക്കും; വിവേകം നിന്നെ സംരക്ഷിക്കും. അതു ദുർമാർഗത്തിൽനിന്നും ദുർഭാഷണം നടത്തുന്നവരിൽനിന്നും നിന്നെ വിടുവിക്കും. ഇരുളിന്റെ മാർഗത്തിൽ ചരിക്കാൻ അവർ നേരായ മാർഗം ഉപേക്ഷിക്കുന്നു. തിന്മ പ്രവർത്തിക്കുന്നതിൽ അവർ ആനന്ദംകൊള്ളുന്നു. അതിന്റെ വൈകൃതത്തിൽ സന്തോഷിക്കുന്നു. അവരുടെ വഴികൾ കുടിലമാണ്, അവർ നേർവഴി വിട്ടു നടക്കുന്നവരാണ്.

