THUFINGTE 14:5-14

THUFINGTE 14:5-14 MALCLBSI

വിശ്വസ്തനായ സാക്ഷി വ്യാജം പറയുകയില്ല; കള്ളസ്സാക്ഷി വ്യാജം ഉതിർക്കുന്നു. നിന്ദകൻ ജ്ഞാനം തേടിയാലും കണ്ടെത്തുകയില്ല; വിവേകി അറിവ് എളുപ്പം നേടും. മൂഢന്റെ സമീപത്തുനിന്നു മാറിപ്പോകുക; അറിവിന്റെ വചനങ്ങൾ അവനിൽനിന്നു ലഭിക്കുകയില്ലല്ലോ. വിവേകിയുടെ ജ്ഞാനം അവനു നേർവഴി കാട്ടുന്നു, ഭോഷത്തം ഭോഷന്മാരെ കബളിപ്പിക്കുന്നു. ഭോഷന്മാർ പാപത്തെ നിസ്സാരമായി എണ്ണുന്നു. നീതിനിഷ്ഠർ ദൈവകൃപ അനുഭവിക്കുന്നു. നിന്റെ ദുഃഖം നീ മാത്രം അറിയുന്നു നിന്റെ സന്തോഷത്തിലും അന്യർക്കു പങ്കില്ല. ദുഷ്ടന്മാരുടെ ഭവനം നശിപ്പിക്കപ്പെടും, നീതിമാന്റെ കൂടാരം ഐശ്വര്യപൂർണമാകും. ശരിയെന്നു തോന്നുന്ന മാർഗം മരണത്തിലേക്കു നയിച്ചെന്നു വരാം. ഒരുവൻ ചിരിക്കുമ്പോഴും അവന്റെ ഹൃദയം ദുഃഖപൂർണമായിരിക്കും. സന്തോഷത്തിന്റെ അന്ത്യമോ ദുഃഖം ആകുന്നു. വഴിപിഴച്ചവൻ സ്വന്തം ദുഷ്പ്രവൃത്തിയുടെ ഫലം കൊയ്തെടുക്കും, നല്ല മനുഷ്യനു തന്റെ സൽപ്രവൃത്തിയുടെ ഫലം ലഭിക്കും.

THUFINGTE 14 വായിക്കുക