ക്ഷമാശീലൻ മഹാബുദ്ധിമാൻ; ക്ഷിപ്രകോപി ഭോഷത്തം തുറന്നുകാട്ടുന്നു. പ്രശാന്തമനസ്സ് ദേഹത്തിനു ചൈതന്യം നല്‌കുന്നു, അസൂയ അസ്ഥികളെ ജീർണിപ്പിക്കുന്നു. എളിയവനെ പീഡിപ്പിക്കുന്നവൻ സ്രഷ്ടാവിനെ നിന്ദിക്കുന്നു; എന്നാൽ ദരിദ്രനോടു ദയ കാട്ടുന്നവൻ അവിടുത്തെ ആദരിക്കുന്നു. ദുഷ്പ്രവൃത്തിയാൽ ദുഷ്ടൻ വീഴുന്നു; നീതിമാനാകട്ടെ തന്റെ സ്വഭാവശുദ്ധിയിൽ അഭയം കണ്ടെത്തുന്നു. വിവേകിയുടെ ഹൃദയത്തിൽ ജ്ഞാനം കുടികൊള്ളുന്നു, ഭോഷന്മാരുടെ ഹൃദയം അതിനെ അറിയുന്നതേയില്ല. നീതി ജനതയെ ഉയർത്തുന്നു; എന്നാൽ പാപം ഏതു ജനതയ്‍ക്കും അപമാനകരമത്രേ; ബുദ്ധിമാനായ ദാസനു രാജാവിന്റെ പ്രീതി ലഭിക്കുന്നു; എന്നാൽ ലജ്ജാകരമായി പ്രവർത്തിക്കുന്നവന്റെമേൽ രാജകോപം നിപതിക്കും.
THUFINGTE 14 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: THUFINGTE 14:29-35
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ