ബുദ്ധിശൂന്യൻ കേൾക്കുന്നതെല്ലാം വിശ്വസിക്കുന്നു, ബുദ്ധിമാനാകട്ടെ തന്റെ മാർഗം സൂക്ഷിക്കുന്നു. ജ്ഞാനി ജാഗരൂകനായി തിന്മയിൽനിന്ന് അകന്നുമാറുന്നു; ഭോഷനാകട്ടെ അശ്രദ്ധനായി എടുത്തു ചാടുന്നു. ക്ഷിപ്രകോപി അവിവേകം പ്രവർത്തിക്കുന്നു; എന്നാൽ ബുദ്ധിമാൻ ക്ഷമയോടെ വർത്തിക്കും. ബുദ്ധിഹീനൻ ഭോഷത്തം വരുത്തിവയ്‍ക്കുന്നു; വിവേകി പരിജ്ഞാനത്തിന്റെ കിരീടം അണിയുന്നു. ദുർജനം സജ്ജനത്തിന്റെ മുമ്പിലും ദുഷ്ടന്മാർ ശിഷ്ടന്മാരുടെ വാതില്‌ക്കലും വണങ്ങുന്നു. ദരിദ്രനെ അവന്റെ അയൽക്കാർപോലും വെറുക്കുന്നു, എന്നാൽ ധനവാനെ അനേകർ സ്നേഹിക്കുന്നു. അയൽക്കാരനെ നിന്ദിക്കുന്നവൻ പാപിയാകുന്നു, ദരിദ്രനോടു ദയ കാട്ടുന്നവനോ ധന്യൻ. ദുരാലോചന നടത്തുന്നവൻ വഴി തെറ്റിപ്പോകുന്നില്ലേ? നന്മ ചിന്തിക്കുന്നവനു കൂറും വിശ്വസ്തതയും ലഭിക്കുന്നു. അധ്വാനമെല്ലാം ലാഭകരമാണ്, എന്നാൽ വായാടിത്തംകൊണ്ട് ദാരിദ്ര്യമേ ഉണ്ടാകൂ. ജ്ഞാനികൾക്ക് ജ്ഞാനം കിരീടം; ഭോഷന്മാർക്ക് ഭോഷത്തം പൂമാല.
THUFINGTE 14 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: THUFINGTE 14:15-24
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ