വിവേകിയായ മകൻ പിതാവിന്റെ പ്രബോധനം കേൾക്കുന്നു; പരിഹാസി ശാസന അവഗണിക്കുന്നു. സജ്ജനം തങ്ങളുടെ വാക്കുകളുടെ സൽഫലം അനുഭവിക്കുന്നു, വഞ്ചകർ ആഗ്രഹിക്കുന്നത് അക്രമമാണ്. സൂക്ഷ്മതയോടെ സംസാരിക്കുന്നവൻ സ്വന്തജീവൻ രക്ഷിക്കുന്നു; വിടുവായനു നാശം നേരിടുന്നു. അലസൻ എത്ര കൊതിച്ചാലും ഒന്നും ലഭിക്കുന്നില്ല; ഉത്സാഹിക്ക് ഐശ്വര്യസമൃദ്ധിയുണ്ടാകുന്നു. സത്യസന്ധൻ വ്യാജം വെറുക്കുന്നു; ദുഷ്ടൻ ലജ്ജാകരവും നിന്ദ്യവും ആയതു പ്രവർത്തിക്കുന്നു. സന്മാർഗിയെ നീതി കാക്കുന്നു; പാപം ദുഷ്ടനെ മറിച്ചുകളയുന്നു. ഒന്നുമില്ലാത്തവരെങ്കിലും ചിലർ ധനികരെന്നു നടിക്കുന്നു; വളരെ ധനമുണ്ടായിട്ടും ചിലർ ദരിദ്രരെന്നു ഭാവിക്കുന്നു. ധനികന് ജീവൻ വീണ്ടെടുക്കാൻ പണം ഉണ്ട്, ദരിദ്രനു മോചനത്തിനു മാർഗമില്ല; നീതിമാന്മാരുടെ ദീപം ജ്വലിച്ചു പ്രകാശിക്കുന്നു; ദുഷ്ടന്മാരുടെ വിളക്ക് അണഞ്ഞുപോകും. അനുസരണംകെട്ടവൻ ഗർവുകൊണ്ടു കലഹം ഉണ്ടാക്കുന്നു. ഉപദേശം സ്വീകരിക്കുന്നവനു വിവേകം ലഭിക്കുന്നു. അന്യായമായി സമ്പാദിക്കുന്ന ധനം ക്ഷയിച്ചുപോകും, കഠിനാധ്വാനം ചെയ്തു സമ്പാദിക്കുന്നതു വർധിച്ചുവരും. പ്രതീക്ഷയ്‍ക്കു നേരിടുന്ന കാലവിളംബം ഹൃദയത്തെ വേദനിപ്പിക്കുന്നു; ആഗ്രഹനിവൃത്തിയാകട്ടെ ജീവവൃക്ഷമാകുന്നു. സദുപദേശം നിരസിക്കുന്നവർ നാശം വരുത്തിവയ്‍ക്കുന്നു; കല്പനകൾ ആദരിക്കുന്നവനു പ്രതിഫലം ലഭിക്കുന്നു.
THUFINGTE 13 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: THUFINGTE 13:1-13
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ