NEHEMIA 4:1-6

NEHEMIA 4:1-6 MALCLBSI

മതിൽ പണിയുന്നു എന്നു കേട്ടു സൻബല്ലത്ത് കോപിഷ്ഠനായി. അയാൾ ഞങ്ങളെ പരിഹസിച്ചു. തന്റെ ചാർച്ചക്കാരും ശമര്യാസൈന്യവും കേൾക്കെ അയാൾ പറഞ്ഞു: “ദുർബലരായ ഈ യെഹൂദന്മാർ എന്തു ചെയ്യാൻ പോകുന്നു? അവർ മതിൽ മുഴുവൻ പുനരുദ്ധരിക്കുമോ? അവർക്കു യാഗാർപ്പണം നടത്താൻ കഴിയുമോ? ഒറ്റ ദിവസംകൊണ്ട് അവർ ഇതെല്ലാം പണിയുമോ? കത്തി നശിച്ചുകിടക്കുന്ന അവശിഷ്ടങ്ങളിൽനിന്നു കല്ലുകൾ വീണ്ടെടുത്തു യഥാസ്ഥാനത്ത് അവർ ഉറപ്പിക്കുമോ?” അടുത്തു നിന്നിരുന്ന അമ്മോന്യനായ തോബീയാ പറഞ്ഞു: “അതേ, അവർ എങ്ങനെ പണിതാലും ഒരു കുറുക്കൻ കയറിയാൽ അവരുടെ കന്മതിൽ ഇടിഞ്ഞുവീഴും.” ഞാൻ പ്രാർഥിച്ചു: “ഞങ്ങളുടെ ദൈവമേ, ഞങ്ങളുടെ പ്രാർഥന കേൾക്കണമേ; ഞങ്ങൾ നിന്ദിക്കപ്പെട്ടിരിക്കുന്നു. അവരുടെ പരിഹാസം അവരുടെ ശിരസ്സുകളിൽതന്നെ പതിക്കാൻ ഇടയാക്കണമേ. അവർ തടവുകാരായിത്തീരുകയും കൊള്ളയടിക്കപ്പെടുകയും ചെയ്യട്ടെ. മതിൽ പണിയുന്നവരുടെ മുമ്പാകെ അവർ അവിടുത്തെ പ്രകോപിപ്പിച്ചിരിക്കുന്നു. അവരുടെ അപരാധം മറയ്‍ക്കരുതേ; അവരുടെ പാപം അവിടുത്തെ മുമ്പിൽനിന്നു മായിച്ചു കളയരുതേ.” അങ്ങനെ ഞങ്ങൾ മതിൽപ്പണി തുടർന്നു; ജനത്തിന്റെ ഉത്സാഹംകൊണ്ടു മതിൽ മുഴുവനും പകുതിവരെ കെട്ടി ഉയർത്തി.

NEHEMIA 4 വായിക്കുക