ഏതാനും ദിവസങ്ങൾ കഴിഞ്ഞ് യേശു വീണ്ടും കഫർന്നഹൂമിലെത്തി. യേശു അവിടെ ഒരു ഭവനത്തിലുണ്ടെന്നറിഞ്ഞപ്പോൾ വാതില്‌ക്കൽപോലും നില്‌ക്കാൻ ഇടമില്ലാത്തവിധം അനേകമാളുകൾ അവിടെ വന്നുകൂടി. യേശു അവരോടു ദിവ്യസന്ദേശം പ്രസംഗിച്ചു. ഒരു പക്ഷവാതരോഗിയെ ചുമന്നുകൊണ്ട് നാലുപേർ അവിടെ വന്നു. എന്നാൽ ജനബാഹുല്യം നിമിത്തം യേശുവിനെ സമീപിക്കുവാൻ അവർക്കു കഴിഞ്ഞില്ല; അതുകൊണ്ട് ആ വീടിന്റെ മുകളിൽ കയറി മട്ടുപ്പാവു പൊളിച്ച്, ആ രോഗിയെ കിടക്കയോടുകൂടി യേശുവിന്റെ മുമ്പിൽ ഇറക്കിവച്ചു. അവരുടെ വിശ്വാസം കണ്ടിട്ട് യേശു ആ രോഗിയോട്: “മകനേ, നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു” എന്നു പറഞ്ഞു. അവിടെ ഉണ്ടായിരുന്ന ചില മതപണ്ഡിതന്മാർ ആത്മഗതം ചെയ്തു: “ഈ മനുഷ്യൻ ഇങ്ങനെ പറയുന്നത് എന്തുകൊണ്ട്? ഇതു ദൈവദൂഷണമല്ലേ? ദൈവം ഒരുവനല്ലാതെ മറ്റാർക്കാണ് പാപം ക്ഷമിക്കുവാൻ കഴിയുക.” അവരുടെ അന്തർഗതം ആത്മാവിൽ അറിഞ്ഞുകൊണ്ട് യേശു അവരോടു ചോദിച്ചു: “നിങ്ങൾ ഉള്ളിൽ ഇങ്ങനെ ചിന്തിക്കുന്നത് എന്തിന്?
MARKA 2 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: MARKA 2:1-8
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ