“അപ്പോൾ ‘അതാ ക്രിസ്തു അവിടെയുണ്ട്’! ‘ഇതാ ഇവിടെയുണ്ട്’! എന്ന് ആരെങ്കിലും നിങ്ങളോടു പറഞ്ഞാൽ അതു വിശ്വസിക്കരുത്. കള്ളക്രിസ്തുക്കളും വ്യാജപ്രവാചകന്മാരും വന്ന് കഴിയുമെങ്കിൽ തിരഞ്ഞെടുക്കപ്പെട്ടവരെക്കൂടി വഴിതെറ്റിക്കുന്നതിനായി അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കും. നിങ്ങൾ ജാഗരൂകരായിരിക്കുക. ഞാൻ മുൻകൂട്ടി എല്ലാം നിങ്ങളോടു പറഞ്ഞിരിക്കുന്നു. “അക്കാലത്ത് ഈ കൊടിയ ദുരന്തങ്ങൾക്കുശേഷം സൂര്യൻ ഇരുണ്ടുപോകും; ചന്ദ്രൻ പ്രകാശം ചൊരിയുകയില്ല; നക്ഷത്രങ്ങൾ ആകാശത്തുനിന്നു വീണുകൊണ്ടിരിക്കും; നഭോമണ്ഡലത്തിലെ ശക്തികൾ ഇളക്കപ്പെടും. അനന്തരം മനുഷ്യപുത്രൻ മഹാശക്തിയോടും തേജസ്സോടുംകൂടി വിൺമേഘങ്ങളിൽ എഴുന്നള്ളുന്നത് അവർ കാണും. പിന്നീട് അവിടുന്നു തന്റെ ദൂതന്മാരെ അയച്ച് ആകാശത്തിന്റെയും ഭൂമിയുടെയും അറുതിവരെയുള്ള നാലു ദിക്കുകളിൽനിന്നും തിരഞ്ഞെടുത്തവരെ കൂട്ടിച്ചേർക്കും. “അത്തിവൃക്ഷത്തിൽനിന്നുള്ള പാഠം പഠിക്കുക. അതിന്റെ ചില്ലകൾ ഇളതായി തളിരണിയുമ്പോൾ വേനൽക്കാലം സമീപിച്ചിരിക്കുന്നു എന്നു നിങ്ങൾ മനസ്സിലാക്കുന്നു. അതുപോലെ തന്നെ ഇവയെല്ലാം സംഭവിക്കുന്നതു കാണുമ്പോൾ അന്ത്യം ആസന്നമായിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളുക. ഞാൻ വാസ്തവം പറയട്ടെ, ഇവയെല്ലാം സംഭവിക്കുന്നതിനുമുമ്പ് ഈ തലമുറ കടന്നുപോകുകയില്ല. ആകാശവും ഭൂമിയും നശിച്ചുപോകും; എന്റെ വചനങ്ങളാകട്ടെ എന്നും നിലനില്‌ക്കും. എന്നാൽ ആ നാളോ നാഴികയോ ആരും അറിയുന്നില്ല; പിതാവുമാത്രമല്ലാതെ സ്വർഗത്തിലെ മാലാഖമാരോ, പുത്രൻ പോലുമോ, അതറിയുന്നില്ല. നിങ്ങൾ സശ്രദ്ധം ജാഗരൂകരായിരിക്കുക; എന്തെന്നാൽ ആ സമയം എപ്പോഴാണെന്നു നിങ്ങൾക്കറിഞ്ഞുകൂടല്ലോ. ഒരു മനുഷ്യൻ വീടുവിട്ടു യാത്രയ്‍ക്കു പുറപ്പെടുമ്പോൾ തന്റെ ഭൃത്യന്മാർക്ക് ഓരോരുത്തർക്കും ചെയ്യുവാനുള്ള ജോലി ഏല്പിച്ചിട്ട് വാതിൽ കാവല്‌ക്കാരനോട് ജാഗ്രതയോടുകൂടി ഇരിക്കണമെന്ന് ആജ്ഞാപിക്കുന്നതുപോലെയാണത്. ആ ഗൃഹനായകൻ സന്ധ്യക്കോ, അർധരാത്രിക്കോ, കോഴികൂകുമ്പോഴോ, പുലർകാലത്തോ എപ്പോഴാണു വരുന്നതെന്ന് നിങ്ങൾക്ക് അറിഞ്ഞുകൂടാ. അതുകൊണ്ട് ജാഗ്രതയുള്ളവരായിരിക്കുക. അല്ലെങ്കിൽ ഗൃഹനായകൻ പെട്ടെന്നു വന്നു നിങ്ങളെ ഉറങ്ങുന്നവരായി കണ്ടെന്നു വരാം. നിങ്ങളോടു പറയുന്നതുതന്നെ ഞാൻ എല്ലാവരോടും പറയുന്നു: ‘ഉണർന്നിരിക്കുക!’
MARKA 13 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: MARKA 13:21-37
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ