LUKA മുഖവുര
മുഖവുര
ഇസ്രായേലിനു ദൈവം വാഗ്ദാനം ചെയ്ത സമുദ്ധാരകൻ എന്ന നിലയിൽ മാത്രമല്ല, സർവ മനുഷ്യരാശിയുടെയും രക്ഷകൻ എന്ന നിലയിലുമാണ് ലൂക്കോസ് യേശുവിനെ അവതരിപ്പിച്ചിരിക്കുന്നത്. ‘എളിയവരോടു സുവിശേഷം പ്രസംഗിക്കുന്നതിനായി’ സർവേശ്വരന്റെ ആത്മാവിനാൽ യേശു നിയുക്തനായി എന്നു ലൂക്കോസ് രേഖപ്പെടുത്തിയിരിക്കുന്നു (ലൂക്കോ. 4:16-19). മനുഷ്യന്റെ എല്ലാവിധ ആവശ്യങ്ങളിലും ശ്രദ്ധയും താത്പര്യവുമുള്ള ദൈവത്തെ ഈ സുവിശേഷത്തിൽ ആവിഷ്കരിച്ചിരിക്കുന്നു.
യേശുവിന്റെ സ്വർഗാരോഹണത്തിനുശേഷമുള്ള ക്രൈസ്തവസഭയുടെ വളർച്ചയുടെയും പ്രചാരണത്തിന്റെയും ചരിത്രകഥ അപ്പോസ്തോലപ്രവൃത്തികളിൽ ഇതേ ഗ്രന്ഥകാരൻ തുടർന്ന് എഴുതിയിട്ടുണ്ട്.
യേശുവിന്റെ തിരുജനനം, അതിനോടനുബന്ധിച്ചുള്ള മാലാഖമാരുടെ മംഗളഗാനം, ആട്ടിടയന്മാർ ഉണ്ണിയേശുവിനെ കാണാൻ വരുന്നത്, പന്ത്രണ്ടു വയസ്സുള്ളപ്പോൾ യേശു യെരൂശലേം ദേവാലയത്തിൽ പോയത്, സഖായി യേശുവിനെ കാണുന്നത്, നല്ല ശമര്യാക്കാരന്റെയും നഷ്ടപ്പെട്ട ധൂർത്തപുത്രന്റെയും ലാസറിന്റെയും ദൃഷ്ടാന്തകഥകൾ എന്നിവ ലൂക്കോസിന്റെ സുവിശേഷത്തിൽ മാത്രമേ കാണുന്നുള്ളൂ.
പ്രാർഥന, പരിശുദ്ധാത്മാവ്, യേശുവിന്റെ ദിവ്യശുശ്രൂഷയിൽ സ്‍ത്രീകൾക്കുള്ള സുപ്രധാന പങ്ക്, അശരണരോടുള്ള ദൈവത്തിന്റെ മനോഭാവം, പാപവിമോചനം മുതലായ വിഷയങ്ങൾക്ക് ഈ സുവിശേഷത്തിൽ ഊന്നൽ നല്‌കുന്നു.
പ്രതിപാദ്യക്രമം
മുഖവുര 1:1-4
സ്നാപകയോഹന്നാന്റെയും യേശുവിന്റെയും ജനനവും ബാല്യവും 1:5-2:52
സ്നാപകയോഹന്നാന്റെ പ്രഭാഷണവും സ്നാപനവും 3:1-20
യേശു സ്നാപനം സ്വീകരിക്കുന്നു, സാത്താനാൽ പരീക്ഷിക്കപ്പെടുന്നു 3:21-4:13
പൊതുരംഗത്ത് യേശുവിന്റെ ദിവ്യശുശ്രൂഷ 4:14-9:50
ഗലീലതൊട്ട് യെരൂശലേംവരെ 9:51-19:27
അന്ത്യവാരം യെരൂശലേമിലും സമീപത്തും 19:28-23:56
ഉയിർത്തെഴുന്നേല്പും ശിഷ്യന്മാർക്കു ദർശനം നല്‌കലും സ്വർഗാരോഹണവും 24:1-53
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
LUKA മുഖവുര: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.