യേശു തിരിച്ചുവന്നപ്പോൾ ജനങ്ങൾ ആഹ്ലാദപൂർവം അവിടുത്തെ വരവേറ്റു. അവരെല്ലാവരും യേശുവിനെ കാത്തിരിക്കുകയായിരുന്നു. ആ സമയത്ത് അവിടത്തെ സുനഗോഗിന്റെ മേധാവികളിലൊരാളായ യായിറോസ് വന്ന് യേശുവിന്റെ കാല്‌ക്കൽ സാഷ്ടാംഗം വീണു തന്റെ ഭവനത്തിലേക്ക് ചെല്ലണമെന്നു കേണപേക്ഷിച്ചു. അയാൾക്ക് ഒരു മകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പന്ത്രണ്ടു വയസ്സു പ്രായമുള്ള ആ പെൺകുട്ടി ആസന്നമരണയായി കിടക്കുകയായിരുന്നു. യേശു പോകുമ്പോൾ ജനങ്ങൾ തന്റെ ചുറ്റും തിങ്ങിക്കൂടി. തനിക്കുള്ള സർവസ്വവും വൈദ്യന്മാർക്കു കൊടുത്തിട്ടും പന്ത്രണ്ടു വർഷമായി ആരെക്കൊണ്ടും സുഖപ്പെടുത്തുവാൻ കഴിയാതിരുന്ന രക്തസ്രാവരോഗം പിടിപെട്ട ഒരു സ്‍ത്രീ ഈ സമയത്തു യേശുവിന്റെ പിന്നിലെത്തി അവിടുത്തെ വസ്ത്രാഗ്രത്തിൽ തൊട്ടു. പെട്ടെന്ന് അവളുടെ രക്തസ്രാവം നിലച്ചു. ഉടനെ യേശു ചോദിച്ചു: “ആരാണ് എന്നെ തൊട്ടത്?” എല്ലാവരും “ഞാനല്ല” “ഞാനല്ല” എന്നു നിഷേധിച്ചപ്പോൾ പത്രോസ് ചോദിച്ചു: “ഗുരോ, ജനങ്ങൾ അങ്ങയെ തിക്കി ഞെരുക്കിക്കൊണ്ടിരിക്കുകയല്ലേ?” അപ്പോൾ യേശു പറഞ്ഞു: “ആരോ എന്നെ തൊട്ടു; എന്നിൽനിന്നു ശക്തി പുറപ്പെട്ടത് ഞാനറിഞ്ഞു.” തനിക്ക് ഒളിക്കുവാൻ സാധ്യമല്ലെന്നു കണ്ടപ്പോൾ ആ സ്‍ത്രീ വിറച്ചുകൊണ്ട് യേശുവിന്റെ മുമ്പിൽ സാഷ്ടാംഗം വീണ് അവിടുത്തെ സ്പർശിച്ചതിന്റെ കാരണവും, ഉടനെ സുഖംപ്രാപിച്ച വിവരവും പരസ്യമായി പ്രസ്താവിച്ചു. യേശു ആ സ്‍ത്രീയോട്: “മകളേ, നിന്റെ വിശ്വാസം നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു; സമാധാനത്തോടുകൂടി പോകുക” എന്ന് അരുൾചെയ്തു.
LUKA 8 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: LUKA 8:40-48
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ