യേശുവിന്റെ മാതാപിതാക്കൾ വർഷംതോറും പെസഹാപെരുന്നാളിനു യെരൂശലേമിലേക്കു പോകുക പതിവായിരുന്നു. യേശുവിനു പന്ത്രണ്ടു വയസ്സായപ്പോൾ അവർ പതിവുപോലെ പെരുന്നാളിനു പോയി. പെരുന്നാൾ കഴിഞ്ഞു മാതാപിതാക്കൾ യെരൂശലേമിൽനിന്നു തിരിച്ചുപോരുമ്പോൾ ബാലനായ യേശു അവരോടുകൂടി പോന്നില്ല; ഇത് അവരറിഞ്ഞുമില്ല. സഹയാത്രികരുടെ കൂട്ടത്തിൽ യേശു ഉണ്ടായിരിക്കുമെന്നു കരുതി അവർ ഒരു ദിവസത്തെ വഴി പിന്നിട്ടു. ബന്ധുജനങ്ങളുടെയും പരിചിതരുടെയും ഇടയിലെല്ലാം യേശുവിനെ അവർ അന്വേഷിച്ചു; കാണാതെ വന്നപ്പോൾ അവർ യെരൂശലേമിലേക്കു തിരിച്ചുപോയി. മൂന്നു ദിവസം കഴിഞ്ഞ് അവർ കുട്ടിയെ ദേവാലയത്തിൽ കണ്ടെത്തി. മതഗുരുക്കന്മാരുടെ പ്രബോധനം ശ്രദ്ധിക്കുകയും അവരോടു ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുകയായിരുന്നു യേശു. ആ സംഭാഷണം കേട്ടവരെല്ലാം യേശുവിന്റെ അറിവിലും ബുദ്ധിപൂർവകമായ ഉത്തരങ്ങളിലും അദ്ഭുതപ്പെട്ടു. മകനെ കണ്ടപ്പോൾ മാതാപിതാക്കൾ ആശ്ചര്യഭരിതരായി. മറിയം ചോദിച്ചു: “എന്റെ മകനേ, നീ ഞങ്ങളോട് ഇങ്ങനെ ചെയ്തത് എന്തിന്? നിന്റെ പിതാവും ഞാനും എത്ര മനോവേദനയോടെ എവിടെയെല്ലാം നിന്നെ അന്വേഷിച്ചു!” യേശു പ്രതിവചിച്ചു: “എന്തിനാണു നിങ്ങൾ എന്നെ അന്വേഷിച്ചത്? എന്റെ പിതാവിന്റെ ഭവനത്തിൽ ഞാൻ ഇരിക്കണം എന്നുള്ളതു നിങ്ങൾക്കറിഞ്ഞുകൂടേ?” പക്ഷേ, യേശു പറഞ്ഞത് എന്താണെന്ന് അവർക്കു മനസ്സിലായില്ല. പിന്നീട് യേശു അവരോടുകൂടി പുറപ്പെട്ടു നസറെത്തിൽചെന്നു മാതാപിതാക്കൾക്കു വിധേയനായി ജീവിച്ചു. ഈ കാര്യങ്ങളെല്ലാം മറിയം ഓർമയിൽ വച്ചു. യേശുവാകട്ടെ ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതി ആർജിച്ചുകൊണ്ട് ശാരീരികമായും മാനസികമായും വളർന്നുവന്നു.
LUKA 2 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: LUKA 2:41-52
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ