LEVITICUS മുഖവുര

മുഖവുര
ഇസ്രായേൽജനം നയിക്കേണ്ട ജീവിതം, ദൈവത്തെ ആരാധിക്കേണ്ട രീതി എന്നിവയാണ് ലേവ്യാപുസ്തകത്തിലെ മുഖ്യ പ്രതിപാദ്യം. ദൈവത്തോടുള്ള തങ്ങളുടെ ബന്ധം അഭംഗുരം നിലനില്‌ക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. ദൈവത്തിന്റെ വിശുദ്ധി ഇതിൽ ആദ്യന്തം പ്രഘോഷിക്കപ്പെടുന്നു.
പ്രാചീന ഇസ്രായേല്യർ പ്രത്യേകിച്ച് അവരുടെ പുരോഹിതർ ആരാധനയിലും മതാനുഷ്ഠാനങ്ങളിലും പരിപാലിക്കേണ്ട ചട്ടങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. ബാഹ്യമായ ശുദ്ധിയും അശുദ്ധിയും വിവേചിക്കുന്നതിൽ ഈ പുസ്‍തകം പ്രാധാന്യം നല്‌കുന്നു.
യേശു രണ്ടാമത്തെ കല്പനയായി ചൂണ്ടിക്കാണിക്കുന്ന “നിന്റെ അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കണം” എന്നത് ഈ പുസ്തകത്തിൽനിന്ന് എടുത്തിട്ടുള്ളതാണ് (19:18).
പ്രതിപാദ്യക്രമം
വഴിപാടുകളെയും യാഗങ്ങളെയുംകുറിച്ചുള്ള നിയമങ്ങൾ 1:1-7:38
അഹരോനും പുത്രന്മാരും പുരോഹിതന്മാരായി
അവരോധിക്കപ്പെടുന്നു 8:1-10:20
ആചാരപരമായ വിശുദ്ധിയെയും അശുദ്ധിയെയുംകുറിച്ചുള്ള നിയമങ്ങൾ 11:1-15:33
പാപപരിഹാരദിനം 16:1-34
വിശുദ്ധി പാലിക്കുന്നതിനെപ്പറ്റിയുള്ള നിയമങ്ങൾ 17:1-27:34

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

LEVITICUS മുഖവുര: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക