എട്ടാം ദിവസം മോശ അഹരോനെയും പുത്രന്മാരെയും ഇസ്രായേലിലെ ശ്രേഷ്ഠനേതാക്കളെയും വിളിച്ചുകൂട്ടി. അദ്ദേഹം അഹരോനോടു പറഞ്ഞു: “കുറ്റമറ്റ ഒരു കാളക്കിടാവിനെ പാപപരിഹാരയാഗമായും കുറ്റമറ്റ ഒരു ആൺചെമ്മരിയാടിനെ ഹോമയാഗമായും സർവേശ്വരന്റെ മുമ്പിൽ അർപ്പിക്കുക. ഇസ്രായേൽജനത്തോടു പറയുക: ഒരു ആൺകോലാടിനെ പാപപരിഹാരയാഗത്തിനും ഒരു വയസ്സു പ്രായമുള്ള ഊനമറ്റ ഒരു കാളക്കിടാവിനെയും ഒരു ആൺചെമ്മരിയാടിനെയും ഹോമയാഗത്തിനും ഒരു കാളയെയും ഒരു ആൺചെമ്മരിയാടിനെയും സമാധാനയാഗത്തിനുമായി സർവേശ്വരന്റെ സന്നിധിയിൽ കൊണ്ടുവരണം. എണ്ണ ചേർത്തു കുഴച്ച ധാന്യമാവോടു കൂടി അവയെ അർപ്പിക്കണം. സർവേശ്വരൻ ഇന്നു നിങ്ങൾക്ക് പ്രത്യക്ഷപ്പെടുമല്ലോ”. മോശ കല്പിച്ചതെല്ലാം അവർ തിരുസാന്നിധ്യകൂടാരത്തിനു മുമ്പിൽ കൊണ്ടുവന്നു. ജനം സർവേശ്വരസന്നിധിയിൽ സമ്മേളിച്ചു. മോശ പറഞ്ഞു: “ഇതാണ് നിങ്ങൾ ചെയ്യണമെന്നു സർവേശ്വരൻ കല്പിച്ചത്. അവിടുത്തെ തേജസ്സു നിങ്ങൾക്കു പ്രത്യക്ഷമാകും.” പിന്നീട് മോശ അഹരോനോടു പറഞ്ഞു: “അവിടുന്നു കല്പിച്ചതുപോലെ യാഗപീഠത്തിന്റെ അടുത്തു വന്നു നിന്റെ പാപപരിഹാരയാഗവും ഹോമയാഗവും അർപ്പിച്ച് നിനക്കും നിന്റെ ജനത്തിനുംവേണ്ടി പ്രായശ്ചിത്തം ചെയ്യുക. അവിടുന്നു കല്പിച്ചിരിക്കുന്നതുപോലെ ജനങ്ങളുടെ വഴിപാട് അർപ്പിച്ച് അവർക്കുവേണ്ടിയും പ്രായശ്ചിത്തം ചെയ്യുക”.
LEVITICUS 9 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: LEVITICUS 9:1-7
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ