ഇസ്രായേൽജനം യെരീഹോ സമതലത്തിലെ ഗില്ഗാലിൽ പാളയമടിച്ചു. ആ മാസം പതിനാലാം ദിവസം വൈകുന്നേരം അവിടെവച്ച് പെസഹ ആചരിച്ചു. ആ പ്രദേശത്തു വിളഞ്ഞ ധാന്യംകൊണ്ടുണ്ടാക്കിയ പുളിപ്പില്ലാത്ത അപ്പവും വറുത്ത കോതമ്പും അവർ പിറ്റേദിവസം ഭക്ഷിച്ചു. അന്നു മുതൽ മന്ന വർഷിക്കാതെയായി. അതിനുശേഷം ഇസ്രായേല്യർക്ക് മന്ന ലഭിച്ചില്ല; ആ വർഷംമുതൽ കനാൻദേശത്തെ ഫലം അവർ ഭക്ഷിച്ചു. യോശുവ യെരീഹോവിനു സമീപത്തു വച്ച് ഊരിയ വാളുമായി നില്‌ക്കുന്ന ഒരാളിനെ കണ്ടു; യോശുവ അയാളെ സമീപിച്ചു ചോദിച്ചു: “നീ ഞങ്ങളുടെ പക്ഷത്തുള്ളവനോ അതോ ശത്രുപക്ഷത്തുള്ളവനോ?” “രണ്ടുമല്ല; സർവേശ്വരന്റെ സേനാനായകനായി ഞാൻ ഇപ്പോൾ വന്നിരിക്കുന്നു” എന്നയാൾ മറുപടി നല്‌കി. യോശുവ സാഷ്ടാംഗപ്രണാമം ചെയ്തതിനുശേഷം ചോദിച്ചു: “ഈ ദാസനോട് അവിടുത്തേക്ക് എന്താണ് കല്പിക്കാനുള്ളത്?” സർവേശ്വരന്റെ സേനാനായകൻ യോശുവയോടു പറഞ്ഞു: “നിന്റെ കാലിലെ ചെരുപ്പ് അഴിച്ചുകളക; വിശുദ്ധസ്ഥലത്താണ് നീ നില്‌ക്കുന്നത്.” യോശുവ അങ്ങനെ ചെയ്തു.
JOSUA 5 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: JOSUA 5:10-15
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ