കടൽക്ഷോഭം അടിക്കടി വർധിച്ചുകൊണ്ടിരുന്നു. യോനാ മറുപടി പറഞ്ഞു: “എന്നെ കടലിൽ എറിഞ്ഞുകളഞ്ഞാൽ അതു ശാന്തമാകും. ഞാൻ നിമിത്തമാണ് ഈ കടൽക്ഷോഭം നിങ്ങൾ നേരിടുന്നതെന്ന് എനിക്കറിയാം.” യോനാ ഇങ്ങനെ പറഞ്ഞെങ്കിലും കപ്പൽ കരയ്‍ക്കടുപ്പിക്കാൻ നാവികർ ആഞ്ഞു തണ്ടുവലിച്ചു. പക്ഷേ കടൽ വല്ലാതെ ക്ഷോഭിച്ചിരുന്നതിനാൽ അവർക്ക് അതിനു കഴിഞ്ഞില്ല. എല്ലാവരും സർവേശ്വരനോടു നിലവിളിച്ചു പ്രാർഥിച്ചു: “സർവേശ്വരാ, ഈ മനുഷ്യന്റെ ജീവൻ നിമിത്തം ഞങ്ങൾ നശിച്ചുപോകാൻ ഇടയാകരുതേ; നിർദോഷരക്തത്തിന്റെ അപരാധം ഞങ്ങളുടെമേൽ വരരുതേ; അവിടുന്ന് ഇച്ഛിച്ചത് അങ്ങു ചെയ്തിരിക്കുന്നു.” പിന്നീട് അവർ യോനായെ എടുത്ത് കടലിൽ എറിഞ്ഞു. ഉടനെ കടൽ ശാന്തമായി, അതുകണ്ട് അവർ സർവേശ്വരനെ അത്യന്തം ഭയപ്പെട്ടു. അവിടുത്തേക്ക് ഒരു യാഗം കഴിക്കുകയും നേർച്ചകൾ നേരുകയും ചെയ്തു. യോനായെ വിഴുങ്ങാൻ ഒരു വലിയ മത്സ്യത്തെ സർവേശ്വരൻ നിയോഗിച്ചിരുന്നു. യോനാ ആ മത്സ്യത്തിന്റെ വയറ്റിൽ മൂന്നുരാവും മൂന്നുപകലും കഴിഞ്ഞു.
JONA 1 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: JONA 1:11-17
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ