JOBA 25
25
ബിൽദാദ് വീണ്ടും സംസാരിക്കുന്നു
1അതിന് ശൂഹ്യനായ ബിൽദാദ് പറഞ്ഞു:
2“ദൈവം സർവാധിപതിയാണ്.
എല്ലാവരും അവിടുത്തെ ഭയപ്പെടുന്നു;
ഉന്നതസ്വർഗത്തിൽ അവിടുന്നു സമാധാനം സ്ഥാപിക്കുന്നു.
3അവിടുത്തെ സൈന്യങ്ങൾക്ക് എണ്ണമുണ്ടോ?
ആരുടെ മേലാണ് അവിടുത്തെ പ്രകാശം ഉദിക്കാത്തത്?
4പിന്നെങ്ങനെ അവിടുത്തെ മുമ്പിൽ നീതിമാനാകാൻ മനുഷ്യനു കഴിയും?
സ്ത്രീയിൽനിന്നു ജനിച്ചവനു നിർമ്മലനാകാൻ കഴിയുമോ?
5അവിടുത്തെ ദൃഷ്ടിയിൽ ഇതാ ചന്ദ്രൻപോലും നിഷ്പ്രഭം;
നക്ഷത്രങ്ങളും നിഷ്കളങ്കമല്ല.
6എങ്കിൽ വെറും പുഴുവും കൃമിയുമായ മനുഷ്യന്റെ സ്ഥിതി എന്ത്?”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
JOBA 25: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.