ജ്ഞാനവും ശക്തിയും ദൈവത്തിൻറേതാണ്. ആലോചനയും വിവേകവും അവിടുത്തേതുതന്നെ അവിടുന്ന് ഇടിച്ചുകളയുന്നത് ആർ പണിയും? അവിടുന്നു ബന്ധനസ്ഥനാക്കിയവനെ ആർ മോചിപ്പിക്കും? അവിടുന്നു ജലം തടഞ്ഞുവച്ചാൽ അതു വറ്റിപ്പോകുന്നു. അവിടുന്നു തുറന്നു വിടുമ്പോൾ അതു ഭൂമിയെ മുക്കിക്കളയുന്നു. ജ്ഞാനവും മഹാശക്തിയും അവിടുത്തെ പക്കലാണ്; വഞ്ചകനും വഞ്ചിതനും അവിടുത്തെ അധീനതയിലാകുന്നു. അവിടുന്ന് ഉപദേഷ്ടാക്കളുടെ ജ്ഞാനം എടുത്തുകളയുന്നു. ന്യായാധിപന്മാരെ വിഡ്ഢികളാക്കുന്നു. അവിടുന്നു രാജാക്കന്മാരെ സ്ഥാനഭ്രഷ്ടരാക്കുന്നു. അവിടുന്ന് അവരെ ബന്ധനസ്ഥരാക്കുന്നു. അവിടുന്നു പുരോഹിതന്മാരുടെ അങ്കി ഉരിഞ്ഞുകളയുന്നു, ബലശാലികളെ മറിച്ചിടുന്നു. അവിടുന്നു വിശ്വസ്തരായ ഉപദേഷ്ടാക്കളെ നിശ്ശബ്ദരാക്കുന്നു; വൃദ്ധരുടെ വിവേകം എടുത്തുകളയുന്നു. അവിടുന്നു പ്രഭുക്കന്മാരുടെമേൽ നിന്ദ ചൊരിയുന്നു; ബലവാന്മാരുടെ ശക്തി ക്ഷയിപ്പിക്കുന്നു. ഇരുളിൽ മറഞ്ഞ കാര്യങ്ങളെ അവിടുന്നു വെളിച്ചത്തു കൊണ്ടുവരുന്നു. അവിടുന്നു ജനതകളെ ശക്തരാക്കുകയും വലുതാക്കുകയും ചെയ്യുന്നു. അവിടുന്ന് അവരെ ചിതറിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. ജനനേതാക്കളിൽനിന്ന് വിവേകം അവിടുന്ന് എടുത്തുകളയുന്നു. അവരെ വഴിയില്ലാത്ത വിജനസ്ഥലത്ത് ഉഴലുമാറാക്കുന്നു. അവർ വെളിച്ചമില്ലാതെ ഇരുളിൽ തപ്പിനടക്കുന്നു. അവിടുന്ന് അവരെ മദ്യപരെപ്പോലെ ചുവടുറയ്ക്കാതെ നടക്കുമാറാക്കുന്നു.
JOBA 12 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: JOBA 12:13-25
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ