JEREMIA 18:1-6

JEREMIA 18:1-6 MALCLBSI

സർവേശ്വരനിൽനിന്നു യിരെമ്യാക്കുണ്ടായ അരുളപ്പാട്: “കുശവന്റെ വീട്ടിലേക്കു പോകുക; എന്റെ വചനം ഞാൻ അവിടെവച്ച് നിന്നെ കേൾപ്പിക്കും.” അങ്ങനെ ഞാൻ കുശവന്റെ വീട്ടിലേക്കു ചെന്നു; അപ്പോൾ അയാൾ ചക്രത്തിന്മേൽ കളിമണ്ണുകൊണ്ട് പാത്രം നിർമിക്കുകയായിരുന്നു. ആ പാത്രം കുശവന്റെ കൈയിൽ വച്ചുതന്നെ വികലമായിപ്പോയി; അയാൾ കളിമണ്ണുകൊണ്ടുതന്നെ തനിക്ക് ഇഷ്ടമായ രൂപത്തിൽ മറ്റൊരു പാത്രമുണ്ടാക്കി. അപ്പോൾ സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി: “അല്ലയോ ഇസ്രായേൽഗൃഹമേ, കുശവൻ ചെയ്തതുപോലെ എനിക്കു നിന്നോടു ചെയ്യാൻ കഴികയില്ലേ എന്നു സർവേശ്വരൻ ചോദിക്കുന്നു; കുശവന്റെ കൈയിലെ കളിമണ്ണുപോലെയല്ലേ ഇസ്രായേൽഗൃഹമേ, നിങ്ങൾ എന്റെ കൈയിൽ?”

JEREMIA 18 വായിക്കുക