സർവേശ്വരന്റെ ദൂതൻ ഗില്ഗാലിൽനിന്നു ബോഖീമിൽ ചെന്ന് ഇസ്രായേൽജനത്തോടു പറഞ്ഞു: “ഞാൻ നിങ്ങളെ ഈജിപ്തിൽനിന്നു മോചിപ്പിച്ച് നിങ്ങളുടെ പിതാക്കന്മാരോട് വാഗ്ദാനം ചെയ്തിരുന്ന ദേശത്തേക്കു കൊണ്ടുവന്നു. നിങ്ങളോടു ചെയ്ത ഉടമ്പടി ഞാൻ ഒരിക്കലും ലംഘിക്കുകയില്ല. നിങ്ങൾ ഈ ദേശവാസികളോട് ഉടമ്പടി ചെയ്യരുതെന്നും അവരുടെ ബലിപീഠങ്ങൾ ഇടിച്ചു കളയണമെന്നും ഞാൻ നിങ്ങളോടു കല്പിച്ചിരുന്നു. എന്നാൽ എന്റെ വാക്ക് നിങ്ങൾ കേട്ടില്ല. നിങ്ങൾ ഇങ്ങനെ പ്രവർത്തിച്ചത് എന്തുകൊണ്ട്? അതിനാൽ ഞാൻ പറയുന്നു: അവരെ നിങ്ങളുടെ ഇടയിൽനിന്നു ഞാൻ നീക്കിക്കളയുകയില്ല; അവർ നിങ്ങളുടെ ശത്രുക്കളായിത്തീരും; അവരുടെ ദേവന്മാർ നിങ്ങൾക്കു കെണിയായിത്തീരുകയും ചെയ്യും.” സർവേശ്വരന്റെ ദൂതൻ ഈ വാക്കുകൾ ഇസ്രായേൽജനത്തോടു പറഞ്ഞപ്പോൾ അവർ ഉച്ചത്തിൽ കരഞ്ഞു. അവർ ആ സ്ഥലത്തിനു ബോഖീം എന്നു പേരിട്ടു. അവർ അവിടെ സർവേശ്വരന് യാഗം അർപ്പിക്കുകയും ചെയ്തു. പിന്നീട് യോശുവ ഇസ്രായേൽജനത്തെ പറഞ്ഞയച്ചു; തങ്ങൾക്ക് അവകാശമായി ലഭിച്ച ഭൂമി കൈവശപ്പെടുത്താൻ അവർ ഓരോരുത്തരും പോയി. യോശുവയുടെ കാലത്തും അതിനുശേഷവും ജീവിച്ചിരുന്നവരും സർവേശ്വരൻ ഇസ്രായേലിന് ചെയ്ത വൻകാര്യങ്ങൾ കണ്ടിട്ടുള്ളവരുമായ ജനനേതാക്കന്മാരുടെ കാലത്തും ജനം സർവേശ്വരനെ സേവിച്ചു. നൂറ്റിപ്പത്താമത്തെ വയസ്സിൽ അവിടുത്തെ ദാസനും നൂനിന്റെ മകനുമായ യോശുവ മരിച്ചു. അദ്ദേഹത്തെ എഫ്രയീം മലനാട്ടിൽ ഗായശ്മലയുടെ വടക്കു വശത്തുള്ള തിമ്നാത്ത്-ഹേരെസിൽ തന്റെ അവകാശഭൂമിയിൽതന്നെ സംസ്കരിച്ചു. ആ തലമുറയിലുള്ള എല്ലാവരും മരിച്ച് അവരുടെ പിതാക്കന്മാരോടു ചേർന്നു. സർവേശ്വരനെയും ഇസ്രായേലിനുവേണ്ടി അവിടുന്നു ചെയ്തിട്ടുള്ള പ്രവൃത്തികളെയും മറന്നുകളഞ്ഞ മറ്റൊരു തലമുറ വളർന്നുവന്നു.
RORELTUTE 2 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: RORELTUTE 2:1-10
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ