ഞാൻ പറയുന്നതു ശ്രദ്ധയോടെ കേൾക്കാൻ എന്റെ അടുത്തു വരുവിൻ. നിങ്ങളുടെ ആത്മാവു ജീവിക്കേണ്ടതിന് ഇതു കേൾക്കുവിൻ. ഞാൻ നിങ്ങളുമായി ഒരു ശാശ്വതഉടമ്പടി ഉണ്ടാക്കും. ദാവീദിനോടുള്ള അചഞ്ചലവും സുനിശ്ചിതവുമായ സ്നേഹത്തിന്റെ ഉടമ്പടിതന്നെ. ഇതാ, ഞാനവനെ ജനതകൾക്കു സാക്ഷിയും നേതാവും അധിപനും ആക്കിയിരിക്കുന്നു. നിനക്കറിഞ്ഞുകൂടാത്ത ജനപദങ്ങളെ നീ വിളിക്കും, നിന്നെ അറിയാത്ത ജനത നിന്റെ അടുക്കലേക്ക് ഓടിവരും. ഇസ്രായേലിന്റെ പരിശുദ്ധനും നിങ്ങളുടെ ദൈവവുമായ സർവേശ്വരൻ നിങ്ങളെ മഹത്ത്വപ്പെടുത്തിയിരിക്കുന്നുവല്ലോ. കണ്ടെത്താവുന്ന സമയത്തു സർവേശ്വരനെ അന്വേഷിക്കുവിൻ. സമീപത്തുള്ളപ്പോൾ അവിടുത്തെ വിളിക്കുവിൻ. ദുഷ്ടൻ തന്റെ വഴിയും നീതികെട്ടവൻ തന്റെ ആലോചനകളും ഉപേക്ഷിക്കട്ടെ. കരുണ ലഭിക്കാൻ അവിടുത്തെ അടുക്കലേക്ക് അവൻ മടങ്ങിവരട്ടെ. അവിടുന്ന് ഉദാരമായി ക്ഷമിക്കുമല്ലോ. എന്റെ വിചാരങ്ങൾ നിങ്ങളുടേതുപോലെയല്ല. നിങ്ങളുടെ വഴികൾ എൻറേതുപോലെയുമല്ല എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. ആകാശം ഭൂമിയെക്കാൾ ഉയർന്നിരിക്കുന്നതുപോലെ എന്റെ ചിന്തകളും വഴികളും നിങ്ങളുടേതിനെക്കാൾ ഉന്നതമായിരിക്കുന്നു. ആകാശത്തുനിന്ന് മഴയും മഞ്ഞും പെയ്യുന്നു. അവ തിരിച്ചുപോകാതെ ഭൂമിയെ നനയ്‍ക്കുകയും സസ്യജാലങ്ങളെ മുളപ്പിക്കുകയും ചെയ്യുന്നു. അവ വിതയ്‍ക്കാൻ വിത്തും ഭക്ഷിക്കാൻ ആഹാരവും നല്‌കുന്നു. എന്റെ നാവിൽനിന്നു പുറപ്പെടുന്ന വചനവും അതുപോലെയാണ്. അതു നിഷ്ഫലമായി മടങ്ങി വരികയില്ല. അത് എന്റെ ലക്ഷ്യം നിറവേറ്റും. ഞാൻ ഏല്പിക്കുന്ന കാര്യം വിജയകരമായി നിവർത്തിക്കും.
ISAIA 55 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ISAIA 55:3-11
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ