ആകാശം സൃഷ്‍ടിച്ച് നിവർത്തുകയും ഭൂമിക്കും അതിലുള്ളവയ്‍ക്കും രൂപം നല്‌കുകയും അതിൽ നിവസിക്കുന്നവർക്കു ശ്വാസവും അതിൽ ചരിക്കുന്നവർക്കു ചൈതന്യവും കൊടുക്കുകയും ചെയ്ത സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഞാൻ സർവേശ്വരനാകുന്നു. നീതിപൂർവം ഞാൻ നിന്നെ വിളിച്ചു, ഞാൻ കൈക്കു പിടിച്ചു നടത്തി നിന്നെ സംരക്ഷിച്ചു. അന്ധന്മാരുടെ കണ്ണു തുറക്കാനും തടവുകാരെ തടവറയിൽനിന്നും ഇരുട്ടിലിരിക്കുന്നവരെ ഇരുട്ടറയിൽനിന്നും മോചിപ്പിക്കാനുംവേണ്ടി ഞാൻ നിന്നെ ജനങ്ങൾക്ക് ഒരുടമ്പടിയും ജനതകൾക്കു പ്രകാശവുമായി നല്‌കിയിരിക്കുന്നു. ഞാനാകുന്നു സർവേശ്വരൻ, അതെന്റെ നാമം. എന്റെ മഹത്ത്വം മറ്റാർക്കും നല്‌കുകയില്ല. എനിക്കുള്ള സ്തുതി കൊത്തുവിഗ്രഹങ്ങൾക്കു പങ്കുവയ്‍ക്കുകയില്ല. ഞാൻ മുമ്പു പ്രവചിച്ചത് ഇതാ സംഭവിച്ചിരിക്കുന്നു. ഇപ്പോൾ ഞാൻ പുതിയ കാര്യങ്ങൾ പ്രസ്താവിക്കുന്നു. അതു സംഭവിക്കാൻ തുടങ്ങുന്നതിനു മുമ്പേ നിങ്ങളെ അറിയിക്കുന്നു.
ISAIA 42 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ISAIA 42:5-9
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ