ഗർവും ഔന്നത്യവുമുള്ള എല്ലാറ്റിനും എതിരായി, ഉയർത്തപ്പെട്ടതും ഉന്നതവുമായ സകലത്തിനും എതിരെ സർവശക്തനായ സർവേശ്വരന് ഒരു ദിനമുണ്ട്. ലെബാനോനിലെ ഉന്നതവും തല ഉയർത്തി നില്‌ക്കുന്നതുമായ ദേവദാരുക്കൾക്കും ബാശാനിലെ കരുവേലകങ്ങൾക്കും എതിരായും ഉത്തുംഗപർവതങ്ങൾക്കും ഉന്നതഗിരികൾക്കും അത്യുന്നത ഗോപുരങ്ങൾക്കും ബലവത്തായ സകല കോട്ടകൾക്കുമെതിരെയും തർശ്ശീശ്കപ്പലുകൾക്കും മനോഹരശില്പങ്ങൾക്കും എതിരായുമുള്ള ഒരു ദിനംതന്നെ. മനുഷ്യന്റെ ഗർവം താഴ്ത്തപ്പെടും; അവരുടെ അഹന്ത കീഴമർത്തപ്പെടും; അന്നു സർവേശ്വരൻ മാത്രം ഉയർന്നുനില്‌ക്കും. വിഗ്രഹങ്ങൾ നിശ്ശേഷം ഇല്ലാതാകും. ഭൂമിയെ പ്രകമ്പനം കൊള്ളിക്കാൻ സർവേശ്വരൻ എഴുന്നേല്‌ക്കുമ്പോൾ അവിടുത്തെ ഭയങ്കരത്വത്തിൽനിന്നും ഉജ്ജ്വലതേജസ്സിൽനിന്നും ഒഴിഞ്ഞു മാറാൻ മനുഷ്യർ പാറകളിലെ ഗുഹകളിലും മാളങ്ങളിലും ഒളിക്കും. തങ്ങൾക്ക് ആരാധിക്കാൻവേണ്ടി അവർ സ്വയം നിർമിച്ച വെള്ളിവിഗ്രഹങ്ങളും സ്വർണവിഗ്രഹങ്ങളും അന്ന് തുരപ്പനെലികൾക്കും നരിച്ചീറുകൾക്കുമായി അവർ എറിഞ്ഞുകൊടുക്കും. അങ്ങനെ സർവേശ്വരൻ ഭൂമിയെ കിടിലംകൊള്ളിക്കാൻ എഴുന്നേല്‌ക്കുന്ന നാളിൽ മനുഷ്യർ അവിടുത്തെ ഭയങ്കരത്വത്തിൽനിന്നും ഉജ്ജ്വലതേജസ്സിൽനിന്നും ഒഴിഞ്ഞുമാറി പാറക്കെട്ടുകളുടെ വിള്ളലുകളിലും ശിലാഗുഹകളിലും കടന്നുചെല്ലും. മനുഷ്യനിൽ ഇനി വിശ്വാസം അർപ്പിക്കരുത്. അവൻ ഒരു ശ്വാസം മാത്രം. അവന് എന്തു വിലയാണുള്ളത്?
ISAIA 2 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ISAIA 2:12-22
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ