ISAIA 12

12
സ്തോത്രഗീതം
1അന്നു നീ പറയും: “സർവേശ്വരാ, ഞാൻ അങ്ങേക്കു നന്ദി പറയുന്നു; അവിടുന്ന് എന്നോടു കോപിച്ചെങ്കിലും ഇപ്പോൾ അവിടുത്തെ കോപം ശമിക്കുകയും അവിടുന്ന് എന്നെ ആശ്വസിപ്പിക്കുകയും ചെയ്തുവല്ലോ. 2ഇതാ, ദൈവമാണ് എന്റെ രക്ഷ! അവിടുത്തെ ഞാൻ ആശ്രയിക്കും. ഞാൻ ഭയപ്പെടുകയില്ല; കാരണം, ദൈവമായ സർവേശ്വരൻ എന്റെ ബലവും എന്റെ ഗാനവുമാണ്. അവിടുന്ന് എന്റെ രക്ഷയായിരിക്കുന്നു.
3നീ ആനന്ദത്തോടെ രക്ഷയുടെ കിണറ്റിൽനിന്ന് വെള്ളം കോരി എടുക്കും.” 4അന്നു നീ പറയും: “സർവേശ്വരനു നന്ദി പറയുവിൻ, അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുവിൻ, അവിടുത്തെ പ്രവൃത്തികൾ വിജാതീയരുടെ ഇടയിൽ ഘോഷിക്കുവിൻ. അവിടുത്തെ നാമം മഹത്ത്വമേറിയത് എന്നു പ്രഖ്യാപിക്കുവിൻ.” 5സർവേശ്വരനു സ്തോത്രഗാനം പാടുവിൻ, അവിടുത്തെ മഹത്ത്വമേറിയ പ്രവൃത്തികൾ ഭൂമിയിലെല്ലാടവും പ്രസിദ്ധമായിത്തീരട്ടെ. 6സീയോൻനിവാസികളേ, നിങ്ങൾ ഉച്ചത്തിൽ ആർത്തുഘോഷിക്കുവിൻ, ഇസ്രായേലിന്റെ പരിശുദ്ധൻ മഹത്ത്വമുള്ളവൻ, അവിടുന്നു നിങ്ങളുടെ മധ്യേ വാഴുന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

ISAIA 12: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക