HEBRAI 13:11-16

HEBRAI 13:11-16 MALCLBSI

യെഹൂദന്മാരുടെ മഹാപുരോഹിതൻ മൃഗങ്ങളുടെ രക്തം അതിവിശുദ്ധസ്ഥലത്തു കൊണ്ടുവന്ന്, പാപപരിഹാര ബലിയായി അർപ്പിക്കുന്നു. എന്നാൽ മൃഗങ്ങളുടെ ശരീരം പാളയത്തിനു പുറത്തുവച്ച് ദഹിപ്പിക്കുകയാണു ചെയ്യുന്നത്. അതുകൊണ്ട് യേശുവും തന്റെ സ്വന്തം രക്തത്താൽ ജനത്തെ ആകമാനം പാപത്തിൽനിന്നു ശുദ്ധീകരിക്കുന്നതിനായി നഗരത്തിന്റെ പുറത്തുവച്ച് മരണംവരിച്ചു. അതുകൊണ്ട് നമുക്കും പാളയത്തിനു പുറത്ത് അവിടുത്തെ അടുക്കലേക്കു ചെല്ലുകയും അവിടുത്തെ അപമാനത്തിൽ പങ്കുചേരുകയും ചെയ്യാം. ഭൂമിയിൽ നമുക്കു ശാശ്വതമായ നഗരമില്ല; വരുവാനുള്ള നഗരത്തെ നാം നോക്കിപ്പാർക്കുകയാണല്ലോ. നമുക്ക് യേശുവിൽകൂടി നിരന്തരം ദൈവത്തിന് സ്തോത്രം അർപ്പിക്കാം. യേശുവിനെ കർത്താവായി ഏറ്റുപറയുന്നവരുടെ അധരങ്ങൾ അർപ്പിക്കുന്ന യാഗമാണത്. നന്മ ചെയ്യുന്നതിലും, നിങ്ങൾക്കുള്ളത് അന്യോന്യം പങ്കിടുന്നതിലും ഉപേക്ഷ കാണിക്കരുത്. ഇങ്ങനെയുള്ള യാഗങ്ങളിൽ ദൈവം പ്രസാദിക്കുന്നു.

HEBRAI 13 വായിക്കുക