GENESIS 1:14-23

GENESIS 1:14-23 MALCLBSI

“പകലും രാത്രിയും തമ്മിൽ വേർതിരിക്കാൻ ആകാശവിതാനത്തിൽ പ്രകാശഗോളങ്ങൾ ഉണ്ടാകട്ടെ; അവ ദിവസങ്ങളും ഋതുക്കളും വർഷങ്ങളും അറിയാനുള്ള അടയാളങ്ങളായിരിക്കട്ടെ. ഭൂമിക്കു പ്രകാശം നല്‌കുവാൻ അവ ആകാശദീപങ്ങളും ആയിരിക്കട്ടെ” എന്നു ദൈവം കല്പിച്ചു, അങ്ങനെ സംഭവിച്ചു. ദൈവം രണ്ടു വലിയ പ്രകാശഗോളങ്ങൾ സൃഷ്‍ടിച്ചു- പകൽ വാഴുവാൻ സൂര്യനും രാത്രി വാഴുവാൻ ചന്ദ്രനും നക്ഷത്രങ്ങളെയും അവിടുന്നു സൃഷ്‍ടിച്ചു. ഇങ്ങനെ ഭൂമിക്ക് പ്രകാശം നല്‌കാനും പകലിന്റെയും രാത്രിയുടെയുംമേൽ ആധിപത്യം നടത്താനും വെളിച്ചവും ഇരുളും തമ്മിൽ വേർതിരിക്കാനുമായി അവയെ ആകാശവിതാനത്തിൽ സ്ഥാപിച്ചു; അവ നല്ലതെന്നു ദൈവം കണ്ടു. സന്ധ്യയായി, ഉഷസ്സായി; നാലാം ദിവസം. “വെള്ളത്തിൽ ജലജീവികൾ നിറയട്ടെ, ഭൂമിക്കു മുകളിൽ ആകാശത്തിൽ പക്ഷികൾ പറക്കട്ടെ” എന്നു ദൈവം കല്പിച്ചു. വലിയ സമുദ്രജീവികളെയും പറ്റംചേർന്നു ചരിക്കുന്ന എല്ലാ ജലജന്തുക്കളെയും എല്ലായിനം പക്ഷികളെയും ദൈവം സൃഷ്‍ടിച്ചു. അവയെല്ലാം നല്ലതെന്ന് അവിടുന്നു കണ്ടു. ദൈവം അവയെ അനുഗ്രഹിച്ചു. “ജലജീവികൾ പെറ്റുപെരുകി സമുദ്രം നിറയട്ടെ; പക്ഷികൾ ഭൂമിയിൽ പെരുകട്ടെ” എന്നു കല്പിച്ചു. സന്ധ്യയായി, ഉഷസ്സായി; അഞ്ചാം ദിവസം.

GENESIS 1 വായിക്കുക

GENESIS 1:14-23 - നുള്ള വീഡിയോ