EZRA 4:1-5

EZRA 4:1-5 MALCLBSI

തിരിച്ചെത്തിയ പ്രവാസികൾ ഇസ്രായേലിന്റെ ദൈവമായ സർവേശ്വരന് ആലയം പണിയുന്ന വിവരം യെഹൂദായുടെയും ബെന്യാമീന്യരുടെയും ശത്രുക്കൾ അറിഞ്ഞു. അവർ സെരുബ്ബാബേലിനെയും പിതൃഭവനത്തലവന്മാരെയും സമീപിച്ചു പറഞ്ഞു: “ഞങ്ങളും നിങ്ങളോടു ചേർന്നു പണിതുകൊള്ളട്ടെ. നിങ്ങൾ ആരാധിക്കുന്ന ദൈവത്തെ നിങ്ങളെപ്പോലെതന്നെ ഞങ്ങളും ആരാധിക്കുന്നുണ്ടല്ലോ. ഞങ്ങളെ ഇവിടെ കൊണ്ടുവന്ന അസ്സീറിയാരാജാവ് എസർ-ഹദ്ദോന്റെ കാലംമുതൽ ഞങ്ങൾ ആ ദൈവത്തിനു യാഗം അർപ്പിക്കുകയും ചെയ്തുവരുന്നു.” സെരുബ്ബാബേലും യേശുവയും മറ്റ് ഇസ്രായേൽ പിതൃഭവനത്തലവന്മാരും അവരോടു പറഞ്ഞു: “ഞങ്ങളുടെ ദൈവത്തിന് ആലയം പണിയാൻ നിങ്ങൾക്ക് അവകാശമില്ല. പേർഷ്യൻരാജാവായ സൈറസ് കല്പിച്ചതുപോലെ ഇസ്രായേലിന്റെ ദൈവമായ സർവേശ്വരന്റെ ആലയം ഞങ്ങൾതന്നെ പണിതുകൊള്ളാം.” അപ്പോൾ ദേശനിവാസികൾ ദേവാലയത്തിന്റെ പണിയിൽ ഏർപ്പെട്ടിരുന്ന യെഹൂദ്യരെ നിരുത്സാഹപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്തു. അവരുടെ പ്രയത്നം നിഷ്ഫലമാക്കുവാൻ അവർക്കെതിരെ ഉപദേഷ്ടാക്കന്മാരെ കോഴ കൊടുത്തു വശത്താക്കി. ഇതു പേർഷ്യൻരാജാവായ സൈറസിന്റെ ഭരണകാലം മുതൽ ദാരിയൂസിന്റെ ഭരണകാലംവരെ തുടർന്നു.

EZRA 4 വായിക്കുക