അവർ യെരൂശലേം ദേവാലയത്തിങ്കലേക്കു വന്നതിന്റെ രണ്ടാം വർഷം രണ്ടാം മാസം ശെയൽതീയേലിന്റെ പുത്രൻ സെരുബ്ബാബേലും യോസാദാക്കിന്റെ പുത്രൻ യേശുവയും ബന്ധുജനങ്ങളും പുരോഹിതന്മാരും ലേവ്യരും പ്രവാസം കഴിഞ്ഞുവന്ന മറ്റെല്ലാ ജനങ്ങളും ചേർന്നു പണി ആരംഭിച്ചു. ഇരുപതു വയസ്സിനുമേൽ പ്രായമുള്ള ലേവ്യരെ സർവേശ്വരന്റെ മന്ദിരത്തിന്റെ പണിയുടെ മേൽനോട്ടം വഹിക്കാൻ നിയമിച്ചു. യേശുവയും പുത്രന്മാരും ചാർച്ചക്കാരും കദ്മീയേലും പുത്രന്മാരും യൂദായുടെ മക്കളും ഹെനാദാദിന്റെ പുത്രന്മാരും ലേവ്യരും അവരുടെ പുത്രന്മാരും ഒരുമിച്ച് സർവേശ്വരന്റെ മന്ദിരത്തിന്റെ പണിക്കാരുടെ മേൽനോട്ടം വഹിച്ചു. പണിക്കാർ ദേവാലയത്തിന് അടിസ്ഥാനം ഇട്ടപ്പോൾ ഇസ്രായേൽരാജാവായ ദാവീദ് കല്പിച്ചിരുന്നതുപോലെ പുരോഹിതന്മാർ സ്ഥാനവസ്ത്രങ്ങൾ അണിഞ്ഞ് കാഹളങ്ങളോടും ആസാഫ്യരായ ലേവ്യർ കൈത്താളങ്ങളോടും കൂടെ സർവേശ്വരനെ സ്തുതിക്കാൻ യഥാസ്ഥാനത്ത് അണിനിരന്നു. അവർ അവിടുത്തേക്ക് സ്തുതിയും സ്തോത്രവും അർപ്പിച്ചുകൊണ്ട് ഇങ്ങനെ പാടി; മറ്റുള്ളവർ ഏറ്റുപാടി: “സർവേശ്വരൻ എത്ര നല്ലവൻ; ഇസ്രായേലിനോടുള്ള അവിടുത്തെ സ്നേഹം അനന്തമല്ലോ.” ദേവാലയത്തിന് അടിസ്ഥാനമിട്ടതുകൊണ്ട് ജനങ്ങൾ ആർപ്പുവിളികളോടെ സർവേശ്വരനെ സ്തുതിച്ചു. ദേവാലയത്തിന് അടിസ്ഥാനം ഇടുന്നതു കണ്ടപ്പോൾ അനേകം പേർ ആഹ്ലാദത്തോടെ ആർത്തുവിളിച്ചു; എന്നാൽ ആദ്യത്തെ ദേവാലയം കണ്ടിട്ടുള്ള പ്രായംചെന്ന പുരോഹിതന്മാരും ലേവ്യരും പിതൃഭവനത്തലവന്മാരും പൊട്ടിക്കരഞ്ഞു. ജനങ്ങളുടെ ആനന്ദഘോഷവും വിലാപശബ്ദവും തിരിച്ചറിയാൻ കഴിയാത്തവിധം കൂടിക്കലർന്നു. അവരുടെ അത്യുച്ചത്തിലുള്ള ആർപ്പുവിളിയുടെ ആരവം ബഹുദൂരം കേൾക്കാമായിരുന്നു.
EZRA 3 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: EZRA 3:8-13
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ