EZEKIELA മുഖവുര
മുഖവുര
യെരൂശലേമിന്റെ പതനത്തിനു (ബി.സി. 586) മുമ്പും പിമ്പുമുള്ള കാലഘട്ടത്തിൽ യെഹെസ്കേൽപ്രവാചകൻ ജീവിച്ചിരുന്നു. ബാബിലോണിൽ വച്ചാണ് അദ്ദേഹത്തിനു പ്രവാചകദൗത്യം ലഭിച്ചത്. യെഹൂദാപ്രവാസികളെയും യെരൂശലേംനിവാസികളെയും അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു യെഹെസ്കേൽ സന്ദേശം നല്‌കിയത്.
യെഹെസ്കേലിന്റെ പുസ്തകത്തിനു മുഖ്യമായി നാലു ഭാഗങ്ങളുണ്ട്.
1. യെരൂശലേമിന്റെ വിനാശത്തെയും ദൈവത്തിന്റെ ന്യായവിധിയെയുംകുറിച്ചു ജനത്തിനു നല്‌കുന്ന മുന്നറിയിപ്പ്.
2. ദൈവജനത്തെ വഴിതെറ്റിക്കുകയും പീഡിപ്പിക്കുകയും ചെയ്ത ജനതകളുടെമേൽ ഉണ്ടാകാൻ പോകുന്ന ന്യായവിധി.
3. യെരൂശലേമിന്റെ പതനത്തിനുശേഷം ഇസ്രായേലിനുണ്ടാകാൻ പോകുന്ന ശോഭനമായ ഭാവിയെക്കുറിച്ചുള്ള വാഗ്ദാനം.
4. പുനരുദ്ധരിക്കപ്പെട്ട ദേവാലയത്തിന്റെയും ജനതയുടെയും ചിത്രം.
യെഹെസ്കേലിന്റെ ഉൾക്കാഴ്ചകളിൽ പലതും ദർശനരൂപത്തിലാണുണ്ടായത്. അദ്ദേഹത്തിന്റെ പല സന്ദേശങ്ങളും പ്രതീകാത്മകങ്ങളായ പ്രവർത്തനങ്ങളിൽ കൂടി പ്രസ്പഷ്ടമാക്കുകയും ചെയ്തു. ഹൃദയത്തിലും ആത്മാവിലും വരുത്തേണ്ട നവീകരണത്തെക്കുറിച്ചും അവനവന്റെ പാപത്തെക്കുറിച്ച് ഓരോ വ്യക്തിക്കുമുള്ള ഉത്തരവാദിത്വത്തെ സംബന്ധിച്ചും യെഹെസ്കേൽ ഊന്നിപ്പറഞ്ഞു. ഇസ്രായേൽജനതയ്‍ക്കുണ്ടാകാൻ പോകുന്ന നവജീവനെക്കുറിച്ചുള്ള പ്രത്യാശ യെഹെസ്കേൽ പ്രഖ്യാപനം ചെയ്തു. പുരോഹിതൻ കൂടിയായ പ്രവാചകൻ ദേവാലയത്തിലും അതിന്റെ പരിശുദ്ധി പരിരക്ഷിക്കുന്നതിലും അതീവ തൽപരനായിരുന്നു.
പ്രതിപാദ്യക്രമം
യെഹെസ്കേലിനുണ്ടായ ദർശനം 1:1-3:27
യെരൂശലേമിന് എതിരെയുള്ള വിധി 4:1-24:27
ജനതകൾക്കുണ്ടാകുന്ന ശിക്ഷാവിധി 25:1-32:32
തന്റെ ജനത്തിനു ദൈവത്തിന്റെ വാഗ്ദാനം 33:1-37:28
ഗോഗിനെതിരെയുള്ള പ്രവചനം 38:1-39:29
ദേശത്തെയും പുതിയ ദേവാലയത്തെയും സംബന്ധിച്ചുള്ള ദർശനം 40:1-48:35
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
EZEKIELA മുഖവുര: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.