ഇടയനില്ലായ്കയാൽ അവ ചിതറിപ്പോയി; അങ്ങനെ വന്യമൃഗങ്ങൾക്ക് അവ ഇരയായിത്തീർന്നു. എന്റെ ആടുകൾ പർവതങ്ങളിലും ഉയർന്ന മലകളിലും അലഞ്ഞു നടന്നു. ഭൂമിയിൽ എല്ലായിടത്തേക്കും ചിതറിപ്പോയ അവയെ തെരയാനോ കണ്ടെത്താനോ ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഇടയന്മാരേ, സർവേശ്വരന്റെ വാക്കു ശ്രദ്ധിക്കുവിൻ; സർവേശ്വരനായ കർത്താവ് സത്യം ചെയ്തു പറയുന്നു. ഇടയനില്ലായ്കയാൽ എന്റെ ആടുകൾ വന്യമൃഗങ്ങൾക്ക് ഇരയായിത്തീർന്നു. ഇടയന്മാർ എന്റെ ആടുകളെ അന്വേഷിക്കയോ, തീറ്റിപ്പോറ്റുകയോ ചെയ്യാതെ തങ്ങളെത്തന്നെ പോറ്റി. അതുകൊണ്ട് ഇടയന്മാരേ, സർവേശ്വരന്റെ അരുളപ്പാടു കേൾക്കുവിൻ. സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: നോക്കൂ, ഞാൻ ഈ ഇടയന്മാർക്ക് എതിരാണ്. എന്റെ ആടുകളെ ഞാൻ അവരോട് ആവശ്യപ്പെടും. അവരുടെ ആടുമേയ്‍ക്കൽ ഞാൻ അവസാനിപ്പിക്കും. ഇനിമേൽ ഇടന്മാർ തങ്ങളെത്തന്നെ പോഷിപ്പിക്കുകയില്ല. എന്റെ ആടുകൾ അവരുടെ ഭക്ഷണമാകാൻ ഇടയാകാത്തവിധം അവരുടെ വായിൽനിന്നു ഞാൻ അവയെ രക്ഷിക്കും.” സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: “ഇതാ, ഞാൻ തന്നെ എന്റെ ആടുകളെ തെരഞ്ഞു കണ്ടെത്തും. ചിതറിപ്പോയ ആടിനെ ഒരു ഇടയൻ എന്നതുപോലെ ഞാൻ എന്റെ ആടുകളെ അന്വേഷിച്ചു കണ്ടുപിടിക്കും. കാർമേഘവും കൂരിരുട്ടും നിറഞ്ഞദിവസം ചിതറിപ്പോയ ഇടങ്ങളിൽനിന്നെല്ലാം അവയെ ഞാൻ രക്ഷിക്കും. വിവിധദേശങ്ങളിൽനിന്നു ഞാൻ അവയെ കൊണ്ടുവരും.
EZEKIELA 34 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: EZEKIELA 34:5-12
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ