ഇസ്രായേലിലെ ചില ജനപ്രമാണികൾവന്ന് എന്റെ മുമ്പിലിരുന്നു. അപ്പോൾ സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി: മനുഷ്യപുത്രാ, തങ്ങൾ ആരാധിക്കുന്ന വിഗ്രഹങ്ങളെ ഇവർ ഹൃദയത്തിൽ പ്രതിഷ്ഠിക്കുകയും വീഴ്ചയ്‍ക്കു ഹേതുവായ അകൃത്യങ്ങൾ തങ്ങളുടെ മുമ്പിൽ വയ്‍ക്കുകയും ചെയ്തിരിക്കുന്നു. അവരുടെ ചോദ്യങ്ങൾക്കു ഞാൻ മറുപടി പറയണമോ? അതുകൊണ്ട്, നീ അവരോടു പറയുക: “സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: വിഗ്രഹങ്ങളെ തങ്ങളുടെ ഹൃദയങ്ങളിൽ പ്രതിഷ്ഠിക്കുകയും വീഴ്ചയ്‍ക്കു കാരണമായ അകൃത്യങ്ങളെ കൺമുമ്പിൽ വയ്‍ക്കുകയും ചെയ്തുകൊണ്ട് പ്രവാചകനെ സമീപിക്കുന്ന ഇസ്രായേലിലെ ഏതൊരു പുരുഷനോടും അവൻ ആരാധിക്കുന്ന വിഗ്രഹങ്ങളുടെ ബാഹുല്യത്തിനൊത്തവിധം സർവേശ്വരനായ ഞാൻ മറുപടി നല്‌കും. വിഗ്രഹാരാധന നിമിത്തം എന്നിൽനിന്ന് അകന്നുപോയ ഇസ്രായേൽജനത്തിന്റെ ഹൃദയങ്ങളെ പിടിച്ചെടുക്കുന്നതിനുവേണ്ടിയാണ് ഞാൻ അപ്രകാരം ചെയ്യുന്നത്. അതുകൊണ്ട് ഇസ്രായേൽജനത്തോടു പറയുക: സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: നിങ്ങൾ പശ്ചാത്തപിച്ചു വിഗ്രഹാരാധനയിൽനിന്നും സർവമ്ലേച്ഛതകളിൽനിന്നും പിന്തിരിയുക. ഇസ്രായേല്യരോ, അവരോടൊത്തു പാർക്കുന്ന പരദേശിയോ എന്നിൽനിന്ന് അകന്നു വിഗ്രഹങ്ങളെ ഹൃദയത്തിൽ പ്രതിഷ്ഠിക്കുകയും തന്റെ വീഴ്ചയ്‍ക്കു ഹേതുവായ അകൃത്യങ്ങൾ കൺമുമ്പിൽ വയ്‍ക്കുകയും ചെയ്തുകൊണ്ടു പ്രവാചകന്റെ അടുക്കൽ വന്ന് എന്റെ ഹിതം അന്വേഷിച്ചാൽ സർവേശ്വരനായ ഞാൻ തന്നെ അവനു തക്ക മറുപടി നല്‌കും. ഞാൻ അവന് എതിരായി തിരിഞ്ഞ് അവനെ ഒരു അടയാളവും പരിഹാസപാത്രവും ആക്കിത്തീർക്കും. എന്റെ ജനത്തിന്റെ ഇടയിൽനിന്നു ഞാൻ അവനെ നീക്കിക്കളയും; ഞാനാണു സർവേശ്വരൻ എന്നു നിങ്ങൾ അപ്പോൾ അറിയും.
EZEKIELA 14 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: EZEKIELA 14:1-8
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ