സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ഞാൻ ഫറവോയോടു ചെയ്യാൻ പോകുന്നത് നീ ഇപ്പോൾ കാണും; എന്റെ ശക്തിയുള്ള കരം നിമിത്തം അവൻ ജനത്തെ വിട്ടയയ്‍ക്കും. എന്റെ കരുത്തുറ്റ കരം നിമിത്തം അവൻ അവരെ ഈ ദേശത്തുനിന്നു പറഞ്ഞയയ്‍ക്കേണ്ടി വരും.” ദൈവം മോശയോടു പറഞ്ഞു: “ഞാൻ സർവേശ്വരനാകുന്നു. ഞാൻ അബ്രഹാമിനും ഇസ്ഹാക്കിനും യാക്കോബിനും സർവശക്തനായ ദൈവമായി പ്രത്യക്ഷപ്പെട്ടു. എന്നാൽ “സർവേശ്വരൻ” എന്ന നാമത്തിൽ അവർക്കു വെളിപ്പെട്ടിരുന്നില്ല. അവർ പരദേശിയായി പാർത്തിരുന്ന കനാൻദേശം അവർക്കു നല്‌കുമെന്ന് ഉടമ്പടി ചെയ്തിരുന്നു. ഈജിപ്തിൽ അടിമകളായി കഴിയുന്ന ഇസ്രായേൽജനങ്ങളുടെ ദീനരോദനം ഞാൻ കേട്ടു; എന്റെ ഉടമ്പടി ഞാൻ ഓർക്കുകയും ചെയ്തു. അതുകൊണ്ട് ഇസ്രായേൽജനത്തോടു പറയുക, ഞാൻ സർവേശ്വരനാകുന്നു. അടിമത്തത്തിൽനിന്നു ഞാൻ നിങ്ങളെ മോചിപ്പിക്കും; ഞാൻ അവരെ കഠിനമായി ശിക്ഷിക്കും. എന്റെ കരം നീട്ടി നിങ്ങളെ ഞാൻ രക്ഷിക്കും. നിങ്ങളെ ഞാൻ എന്റെ സ്വന്തജനമായി സ്വീകരിക്കും; ഞാൻ നിങ്ങളുടെ ദൈവമായിരിക്കും. ഈജിപ്തിലെ കഠിനാധ്വാനങ്ങളിൽനിന്നു നിങ്ങളെ മോചിപ്പിച്ച നിങ്ങളുടെ ദൈവമായ സർവേശ്വരൻ ഞാൻ ആകുന്നു എന്നു നിങ്ങൾ അറിയും. അബ്രഹാമിനും ഇസ്ഹാക്കിനും യാക്കോബിനും വാഗ്ദാനം ചെയ്തിരുന്ന സ്ഥലത്തേക്കു ഞാൻ നിങ്ങളെ നയിക്കും. അതു ഞാൻ നിങ്ങൾക്ക് അവകാശമായി നല്‌കും.
EXODUS 6 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: EXODUS 6:1-8
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ