EXODUS 5:15-23

EXODUS 5:15-23 MALCLBSI

ഇസ്രായേല്യമേൽനോട്ടക്കാർ രാജസന്നിധിയിൽ ചെന്ന് സങ്കടമുണർത്തിച്ചു: “അങ്ങയുടെ ദാസന്മാരായ ഞങ്ങളോട് ഇങ്ങനെ പെരുമാറുന്നതെന്ത്? അടിയങ്ങൾക്ക് വയ്‍ക്കോൽ തരുന്നില്ല; എന്നിട്ടും ഇഷ്‍ടിക ഉണ്ടാക്കുക എന്ന് അവർ പറയുന്നു; അവർ ഞങ്ങളെ അടിക്കുന്നു; കുറ്റം അവിടുത്തെ ആളുകളുടേതാണ്;” ഫറവോ മറുപടി പറഞ്ഞു: “നിങ്ങൾ മടിയന്മാരാണ്; അതുകൊണ്ടാണല്ലോ സർവേശ്വരനു യാഗം കഴിക്കാൻ പോകണമെന്നു നിങ്ങൾ പറയുന്നത്. പോയി ജോലി ചെയ്യുക; വയ്‍ക്കോൽ തരികയില്ല; ഇഷ്‍ടിക കണക്കനുസരിച്ച് തരികയും വേണം.” “ഓരോ ദിവസവും നിർമ്മിക്കുന്ന ഇഷ്‍ടികയുടെ എണ്ണം ഒരു കാരണവശാലും കുറയരുത്” എന്നു പറഞ്ഞപ്പോൾ ഇസ്രായേല്യമേൽനോട്ടക്കാർ ധർമസങ്കടത്തിലായി. രാജസന്നിധിയിൽനിന്നു മടങ്ങുമ്പോൾ തങ്ങളെ കാത്തുനില്‌ക്കുന്ന മോശയെയും അഹരോനെയും അവർ കണ്ടു; അവർ മോശയോടും അഹരോനോടും പറഞ്ഞു: “ഫറവോയുടെയും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥന്മാരുടെയും മുമ്പിൽ നിങ്ങൾ ഞങ്ങളെ നിന്ദിതരാക്കിയല്ലോ; ഞങ്ങളെ കൊല്ലുന്നതിന് ഒരു വാളും അവരുടെ കൈയിൽ കൊടുത്തിരിക്കുന്നു; നിങ്ങൾ ചെയ്തത് ദൈവം കണ്ടിരിക്കുന്നു. അവിടുന്നു നിങ്ങളെ ന്യായം വിധിക്കട്ടെ.” മോശ വീണ്ടും സർവേശ്വരന്റെ സന്നിധിയിൽ ചെന്നു പറഞ്ഞു: “സർവേശ്വരാ, അവിടുന്ന് എന്തിന് ഈ ജനത്തെ ദ്രോഹിക്കുന്നു? എന്നെ എന്തിന് ഇങ്ങോട്ടയച്ചു? അങ്ങയുടെ നാമത്തിൽ ഫറവോയോടു സംസാരിക്കാൻ ഞാൻ വന്നതുമുതൽ അയാൾ ഇവരോടു ക്രൂരമായി പെരുമാറുന്നു. അവിടുന്ന് ഈ ജനത്തെ വിമോചിപ്പിക്കുന്നുമില്ല.”

EXODUS 5 വായിക്കുക

EXODUS 5:15-23 - നുള്ള വീഡിയോ